പൊ​ടി​പടലം നിറഞ്ഞ് കു​ന്ന​ങ്കാ​ട് - കൊ​ന്ന​ക്ക​ൽ​ക്ക​ട​വ് റോ​ഡ്
Tuesday, April 30, 2024 7:13 AM IST
വ​ട​ക്ക​ഞ്ചേ​രി: മെ​റ്റ​ലി​ള​കി​യും പൊ​ടി നി​റ​ഞ്ഞും കു​ന്ന​ങ്കാ​ട് - കൊ​ന്ന​ക്ക​ൽ​ക​ട​വ് റോ​ഡി​ലൂ​ടെ​യു​ള്ള യാ​ത്ര ദു​രി​ത​പൂ​ർ​ണ​മാ​ണ്. റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ൾ​വ​ർ​ട്ടു​ക​ൾ പു​ന​ർ നി​ർ​മി​ച്ചും കൂ​ടു​ത​ൽ ത​ക​ർ​ന്ന ഭാ​ഗ​ങ്ങ​ൾ ടാ​റി​ള​ക്കി മാ​റ്റി മെ​റ്റ​ൽ നി​ര​ത്തി​യും പ​ണി ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ഈ ​പ്ര​വൃ​ത്തി​ക​ൾ ന​ട​ത്തി മാ​സ​ങ്ങ​ളാ​യി​ട്ടും ടാ​റിം​ഗ് പ​ണി​ക​ൾ വൈ​കു​ന്ന​താ​ണ് ജ​ന​ത്തി​ന് ദു​രി​ത​മാ​കു​ന്ന​ത്.

വേ​ന​ൽ​ചൂ​ടി​നൊ​പ്പം പാ​റ​പ്പൊ​ടി നി​റ​യു​ന്ന​ത് പാ​ത​യോ​ര​ത്തെ താ​മ​സ​ക്കാ​രു​ടെ സ്ഥി​തി ഏ​റെ ബു​ദ്ധി​മു​ട്ടാ​ക്കു​ക​യാ​ണ്. ഏ​ത് സ​മ​യ​വും ജ​നാ​ല​ക​ളും വാ​തി​ലു​ക​ളും അ​ട​ച്ചി​ടേ​ണ്ടി വ​രു​ന്ന സ്ഥി​തി​യു​ണ്ടാ​കു​ന്നു. വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​മ്പോ​ൾ പ്ര​ദേ​ശ​മാ​കെ പൊ​ടി നി​റ​യും. ചൂ​ടും പൊ​ടി​യു​മാ​യി രോ​ഗ​ങ്ങ​ൾ നി​റ​യു​ന്ന സ്ഥി​തി​യു​മാ​യി. റോ​ഡ് ടാ​റിം​ഗ് ന​ട​ത്തി യാ​ത്ര സു​ഗ​മാ​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.