x
ad
Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഭി​മാ​ന​വും ആ​ത്മ​വി​ശ്വാ​സ​വും ന​ൽ​കു​ന്ന പ്ര​ഖ്യാ​പ​നം: വി.​ഡി. സ​തീ​ശ​നെ പ്ര​ശം​സി​ച്ച് പൃ​ഥ്വി​രാ​ജ്


Published: June 19, 2026 03:33 PM IST | Updated: June 19, 2026 03:33 PM IST

വി.​ഡി. സ​തീ​ശ​ൻ സ​ർ​ക്കാ​രി​ന്‍റെ ആ​ദ്യ ബ​ജ​റ്റി​ന് പൃ​ഥ്വി​രാ​ജി​ന്‍റെ കൈ​യ​ടി. മ​ല​യാ​ള സി​നി​മ​യ്ക്കു ന​ൽ​കി​യ പ​രി​ഗ​ണ​ന​ക​ൾ​ക്ക് ന​ന്ദി പ​റ​ഞ്ഞ ന​ട​ൻ അ​ഭി​മാ​ന​വും ആ​ത്മ​വി​ശ്വാ​സ​വും ന​ൽ​കു​ന്ന പ്ര​ഖ്യാ​പ​നം ആ​ണി​തെ​ന്നും വ്യ​ക്ത​മാ​ക്കി.

‘‘മ​ല​യാ​ള​സി​നി​മ​യു​ടെ സ്ര​ഷ്ടാ​വ് എ​ന്നു​ത​ന്നെ വി​ളി​ക്കാ​വു​ന്ന ശ്രീ.​ജെ.​സി.​ഡാ​നി​യേ​ലി​ന്‍റെ പേ​രി​ൽ കൊ​ച്ചി​യി​ൽ ഫി​ലിം​സി​റ്റി സ്ഥാ​പി​ക്കു​മെ​ന്നും സി​നി​മ​യെ വ്യ​വ​സാ​യ​മാ​ക്കു​മെ​ന്നു​മു​ള്ള സ​ർ​ക്കാ​രി​ന്‍റെ വാ​ക്ക് 'സെ​ല്ലു​ലോ​യ്ഡി'​നെ തൊ​ട്ടു​നി​ൽ​ക്കു​ന്ന ഒ​രാ​ളെ​ന്നെ നി​ല​യി​ൽ സ​ന്തോ​ഷ​വും അ​ഭി​മാ​ന​വും ആ​ത്മ​വി​ശ്വാ​സ​വും ന​ൽ​കു​ന്നു. 

ആ​ന്‍റി പൈ​റ​സി സെ​ൽ രൂ​പ​വ​ത്ക​രി​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​ന​മാ​ണ് ശ്ര​ദ്ധേ​യ​മാ​യ മ​റ്റൊ​ന്ന്. അ​ത് സി​നി​മാ​മേ​ഖ​ല​യ്ക്കൊ​രു ര​ക്ഷാ​ക​വ​ച​മാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കാം. രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ന് സ്ഥി​രം വേ​ദി​യെ​ന്ന​തു​ൾ​പ്പെ​ടെ സി​നി​മ​യ്ക്ക് ന​ൽ​കി​യ മ​റ്റ് സ​മ്മാ​ന​ങ്ങ​ളും വി​ല​പ്പെ​ട്ട​താ​ണ്. സ​ർ​ക്കാ​രി​നും മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​നും സി​നി​മാ​മ​ന്ത്രി പി.​സി.​വി​ഷ്ണു​നാ​ഥി​നും ന​ന്ദി.’’​പൃ​ഥ്വി​രാ​ജി​ന്‍റെ വാ​ക്കു​ക​ൾ.

നേ​ര​ത്തേ സ​ർ​ക്കാ​രി​ന്‍റെ പ്ര​ഖ്യാ​പ​ന​ത്തെ മോ​ഹ​ൻ​ലാ​ലും ആ​ന്‍റോ ജോ​സ​ഫും സ്വാ​ഗ​തം ചെ​യ്തി​രു​ന്നു.

Tags : Prithviraj V.D. Satheesan budget cinema

Recent News

Corehub Up