51-ാം പിറന്നാൾ ആഘോഷമാക്കി നടി ചിപ്പി. പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ നടി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചു. താരത്തിന് 51 വയസായെന്ന് ആരാധകർക്ക് പോലും വിശ്വസിക്കാൻ കഴിയുന്നില്ലെന്നാണ് കമന്റുകൾ.
അതിനിടെ മകൾ അവന്തിക പങ്കുവച്ച ചിപ്പിയുടെ രസകരമായൊരു വീഡിയോയാണ് ഏറ്റവും ശ്രദ്ധേയം. ഒരു വിഷ് പറയാനായി പലതവണ ടേക്കുകൾ എടുക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്യുന്ന ചിപ്പിയെ വീഡിയോയിൽ കാണാം.
മലയാളത്തിലും കന്നഡത്തിലുമായി തിളങ്ങി നിൽക്കുന്നതിനിടെ 2001-ലായിരുന്നു ചിപ്പിയുടെ വിവാഹം. നിർമാതാവ് എം.രഞ്ജിത്ത് ആണ് ഭര്‍ത്താവ്. ഇവർക്ക് അവന്തിക എന്ന മകളുണ്ട്.
വിവാഹശേഷം നടി സിനിമയിൽ നിന്നും വിട്ടുനിന്നു. പിന്നീട് ടെലിവിഷൻ പരമ്പരകളുടെ ഭാഗമായത്. ഇപ്പോൾ നിർമാതാവ് കൂടിയാണ് ചിപ്പി.
Tags : chippy ranjith birthday movie news malayalam movie