x
ad
Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മോ​ളു പ​റ​ഞ്ഞോ​ളൂ, ന​ടി​യു​ടെ കോ​ൾ അ​യാ​ൾ വേ​ഗം എ​ടു​ത്തു, എ​ന്‍റെ എ​ടു​ക്കു​ക​യു​മി​ല്ല; പ്ര​മു​ഖ ന​ട​നെ​തി​രെ അ​ഖി​ൽ


Published: June 16, 2026 09:30 AM IST | Updated: June 16, 2026 09:30 AM IST

സി​നി​മ​യു​ടെ ക​ഥ കേ​ൾ​ക്കാ​നാ​യി വി​ളി​ച്ചു​വ​രു​ത്തി ഒ​ടു​വി​ൽ ഫോ​ൺ എ​ടു​ക്കാ​താ​യ മ​ല​യാ​ള​സി​നി​മ​യി​ലെ ഒ​രു പ്ര​മു​ഖ ന​ട​നെ​ക്കു​റി​ച്ച് സോ​ഷ്യ​ല്‍ മീ​ഡി​യ ക​ണ്ട​ന്‍റു​ക​ളി​ലൂ​ടെ ശ്ര​ദ്ധ നേ​ടി​യ അ​ഖി​ല്‍ വി​ദ്യാ​ധ​ര​ൻ.

ക​ഥ പ​റ​യാ​നെ​ന്ന് പ​റ​ഞ്ഞ് ത​ന്നെ വി​ളി​ച്ചു​വ​രു​ത്തി​യി​ട്ട് അ​ദ്ദേ​ഹം ത​ന്‍റെ ക​ഥ കേ​ട്ടി​ല്ലെ​ന്നും പി​ന്നീ​ട് വി​ളി​ച്ചാ​ല്‍ ഫോ​ണെ​ടു​ക്കാ​റി​ല്ലെ​ന്നും അ​ഖി​ല്‍ പ​റ​ഞ്ഞു. പി​ന്നീ​ട് മ​റ്റൊ​രു ന​ടി ആ ​ന​ട​നെ പ​റ്റി പ​റ​യു​ന്ന​ത് കേ​ട്ട് താ​ന്‍ അ​ദ്ദേ​ഹ​ത്തെ വെ​റു​ത്തു​പോ​യെ​ന്നും ഒ​രു ഓ​ൺ​ലൈ​ൻ ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ അ​ഖി​ല്‍ പ​റ​ഞ്ഞു. 

'ന​മ്മു​ടെ ഇ​ന്‍റ​സ്ട്രി​യി​ൽ വ​ലി​യൊ​രു ന​ട​നു​ണ്ട്. പു​ള്ളി​ക്കാ​ര​നെ ഞാ​ൻ ഇ​ട​യ്ക്ക് ക​ഥ കേ​ൾ​ക്കാ​മോ​യെ​ന്ന് ചോ​ദി​ച്ച് വി​ളി​ക്കും. മോ​നെ ഞാ​ൻ ഭ​യ​ങ്ക​ര തി​ര​ക്കാ​ണ് എ​ന്നാ​യി​രി​ക്കും എ​പ്പോ​ഴും മ​റു​പ​ടി. മോ​ഹ​ൻ​ലാ​ൽ അ​ല്ല. മോ​നെ എ​ന്നു​ള്ള വി​ളി​കേ​ട്ട് തെ​റ്റി​ദ്ധ​രി​ക്ക​രു​ത്.

പ​ക്ഷെ അ​തു​പോ​ലെ ഇ​മി​റ്റേ​റ്റ് ചെ​യ്യു​ന്ന ആ​ളാ​ണ്. മ​രി​ച്ചു​പോ​യൊ​രു സം​വി​ധാ​യ​ക​നു​ണ്ട്. അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ടു​ത്ത ഫ്ര​ണ്ടാ​ണ് ഈ ​ന​ട​ൻ. ആ ​സം​വി​ധാ​യ​ക​ൻ അ​സു​ഖം മൂ​ർ​ച്ഛി​ച്ച് തൃ​ശൂ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന സ​മ​യം.

ആ ​സ​മ​യ​ത്താ​ണ് ഞാ​ൻ ഈ ​പു​ള്ളി​യെ വി​ളി​ക്കു​ന്ന​ത്. പു​ള്ളി എ​ന്നോ​ട് ആ​ശു​പ​ത്രി​യി​ലേ​ക്ക് വ​രാ​നും അ​വി​ടെ വെ​ച്ച് ക​ഥ കേ​ൾ​ക്കാ​മെ​ന്നും പ​റ​ഞ്ഞു. ഞാ​ൻ ആ ​സ​മ​യ​ത്ത് എ​റ​ണാ​കു​ള​ത്തു​ണ്ട്. പ​ക്ഷെ ക​യ്യി​ൽ കാ​ശ് ഇ​ല്ല. സു​ഹൃ​ത്തി​ന്‍റെ ഒ​രു ബൈ​ക്ക് കൈ​യി​ലു​ണ്ട്. ചി​ല്ല​റ നു​ള്ളി പെ​റു​ക്കി പെ​ട്രോ​ൾ അ​ടി​ച്ച് ഞാ​ൻ തൃ​ശൂ​ർ​ക്ക് പോ​യി. ചെ​റി​യ മ​ഴ​യൊ​ക്കെ​യു​ണ്ട്.

ക​ഥ കേ​ൾ​ക്കാ​ൻ പു​ള്ളി എ​ന്നെ എ​ന്തി​ന് ആ​ശു​പ​ത്രി​യി​ലേ​ക്ക് വി​ളി​പ്പി​ച്ചു​വെ​ന്ന് എ​നി​ക്ക് മ​ന​സി​ലാ​യി​ല്ല. ആ ​സ​മ​യ​ത്ത് ഈ ​ന​ട​ന് ഒ​രു ബെ​ൻ​സു​ണ്ട്. ഒ​രു പ്ര​ത്യേ​ക ക​ള​റാ​യി​രു​ന്നു അ​ത്. കു​റേ​പ്പേ​ർ​ക്ക് ആ ​ബെ​ൻ​സ് കാ​ർ അ​റി​യാം. അ​താ​ണ് ഞാ​ൻ പ​റ​യാ​ത്ത​ത്.

ആ​ശു​പ​ത്രി​യി​ൽ എ​ത്തി അ​ദ്ദേ​ഹ​ത്തി​ന്‍റെ ഡ്രൈ​വ​റോ​ട് ചോ​ദി​ച്ച​പ്പോ​ൾ ആ ​ന​ട​ൻ ഐ​സി​യു​വി​ന് ഫ്ര​ണ്ടി​ലു​ണ്ടെ​ന്ന് അ​റി​യാ​ൻ ക​ഴി​ഞ്ഞു. ചെ​ന്ന് നോ​ക്കി​യ​പ്പോ​ൾ പു​ള്ളി വി​ഷ​മി​ച്ച് ഇ​രി​ക്കു​ന്നു. മ​ദ്യ​പി​ച്ചി​ട്ടു​മു​ണ്ട്. എ​ന്നെ ക​ണ്ട​തോ​ടെ അ​ടു​ത്ത് വ​ന്നു താ​ഴെ നി​ൽ​ക്കൂ അ​ങ്ങോ​ട്ട് വ​രാ​മെ​ന്ന് പ​റ​ഞ്ഞു.

ഞാ​ൻ താ​ഴെ കാ​ത്തി​രു​ന്നു. അ​ദ്ദേ​ഹം വ​ന്നു പു​ള്ളി​യു​ടെ കാ​റി​ലേ​ക്ക് ഇ​രി​ക്കാ​മെ​ന്നും അ​വി​ടെ ഇ​രു​ന്ന് ക​ഥ കേ​ൾ​ക്കാ​മെ​ന്നും പ​റ​ഞ്ഞു. കാ​റി​ൽ ക​യ​റി ഇ​രു​ന്ന​പ്പോ​ൾ മു​ത​ൽ പു​ള്ളി വി​ഷ​മ​ത്തി​ലാ​ണ്. വി​ഷ​മ​ത്തി​ലാ​ണെ​ങ്കി​ൽ ഇ​യാ​ൾ എ​ന്തി​നാ​ണ് എ​ന്നെ വി​ളി​ച്ച് വ​രു​ത്തി​യ​ത് എ​ന്ന ചി​ന്ത​യാ​യി​രു​ന്നു എ​ന്‍റെ മ​ന​സി​ൽ.

പു​ള്ളി താ​ടി​ക്ക് കൈ ​വെ​ച്ച് സ​ങ്ക​ട​ത്തി​ൽ ഇ​രി​പ്പാ​ണ്. മോ​നെ. എ​നി​ക്ക് ഏ​റ്റ​വും വേ​ണ്ട​പ്പെ​ട്ട ആ​ളാ​ണ് ആ​ശു​പ​ത്രി​യി​ല്‍ കി​ട​ക്കു​ന്ന​ത്. എ​നി​ക്ക് ഇ​ന്ന് ക​ഥ കേ​ൾ​ക്കാ​ൻ പ​റ്റി​ല്ലെ​ന്ന് അ​ൽ​പ സ​മ​യ​ത്തി​നു​ശേ​ഷം പു​ള്ളി പ​റ​ഞ്ഞു. സാ​ര​മി​ല്ല ചേ​ട്ടാ​യെ​ന്ന് പ​റ​ഞ്ഞ് ഞാ​ൻ തി​രി​കെ മ​ട​ങ്ങി. അ​തി​നു​ശേ​ഷം ഞാ​ൻ വി​ളി​ച്ചാ​ൽ ഇ​യാ​ൾ കോ​ൾ എ​ടു​ക്കി​ല്ല. എ​നി​ക്ക് ഇ​ത്ര​യും വി​ഷ​മം ഉ​ണ്ടാ​ക്കി​യ സം​ഭ​വം ജീ​വി​ത​ത്തി​ൽ വേ​റെ​യി​ല്ല. 

മ​റ്റൊ​രു സെ​റ്റി​ല്‍ ഈ ​കാ​ര്യം അ​വി​ടെ അ​ഭി​ന​യി​ക്കാ​ന്‍ വ​ന്ന ഒ​രു സ്ത്രീ​യോ​ട് ഞാ​ൻ പ​റ​ഞ്ഞു. ആ​ര് പ​റ​ഞ്ഞു ഫോ​ൺ എ​ടു​ക്കി​ല്ലെ​ന്ന് ഞാ​നി​പ്പോ​ൾ വി​ളി​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് ആ ​ന​ടി അ​യാ​ളെ വി​ളി​ച്ചു. ആ ​മോ​ളു പ​റ​ഞ്ഞോ​ളൂ... ഉ​ട​നെ അ​യാ​ൾ ഫോ​ൺ എ​ടു​ത്ത് ചോ​ദി​ച്ചു. അ​തോ​ടെ ആ ​ന​ട​നെ ഞാ​ൻ വെ​റു​ത്ത് പോ​യി,' അ​ഖി​ല്‍ പ​റ​ഞ്ഞു

Tags : Akhil social media content cretor malayalam movie

Recent News

Corehub Up