മേഘ, അഖിലിന്റെ വിവാഹനിശ്ചയത്തിൽ നിന്നും
സമൂഹമാധ്യമങ്ങളിൽ വളരെയധികം കോളിളക്കം സൃഷ്ടിച്ചതായിരുന്നു നടനും സോഷ്യൽ മീഡിയാ താരവുമായ അഖിൽ എൻആർഡിയുടെ ഭാര്യ മറ്റൊരാൾക്കൊപ്പം ഒളിച്ചോടിയെന്നത്.
ഈ വാർത്തയും അവർ ഇറങ്ങിപ്പോകുന്നതിന്റെ ദൃശ്യങ്ങളുമടക്കം വലിയ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇപ്പോഴിതാ താൻ ഭർത്താവിന്റെ വീട്ടിൽ നിന്നും മറ്റൊരാളുടെ കൂടെ ഇറങ്ങിപ്പോയതാണെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് അഖിൽ എൻആർഡിയുടെ ഭാര്യ മേഘ നായർ.
ഒരാളുടെ കൂടെ ഇറങ്ങി വന്നത് അയാളെ കളഞ്ഞിട്ട് പോകാൻ വേണ്ടി അല്ലെന്നും അഖിലിന്റെ വീട്ടില് നിന്ന് ഇറങ്ങി വന്നതിനു പിന്നില് പുറത്തുപറയാൻ പറ്റാത്ത കാരണങ്ങൾ ഉണ്ടെന്നും മേഘ തുറന്നു പറഞ്ഞു.
‘‘ഞാൻ ഇറങ്ങി വന്നു എന്നുള്ളത് സത്യം. 10 ദിവസം ഞാൻ അനൂപിന്റെ കൂടെ തന്നെ ഉണ്ടായിരുന്നു. ഇതിന്റെ ഇടയ്ക്ക് ഞാൻ അച്ഛനെ കാണാൻ വീട്ടിൽ പോയി. അപ്പോ എടുത്ത ഫോട്ടോ ഞാൻ പോസ്റ്റ് ചെയ്തു. തിരികെ ഞാൻ ഒരു ദിവസം കഴിഞ്ഞപ്പോ അനൂപിന്റെ വീട്ടിൽ വന്നു. ഇപ്പോളും ഞാൻ അവിടെ തന്നെ ഉണ്ട്. ഒരാളുടെ കൂടെ ഇറങ്ങി വന്നത് കളഞ്ഞിട്ട് പോകാൻ വേണ്ടി അല്ല.
ഞാൻ അവിടുന്ന് ഇറങ്ങി വന്നതിന് കാരണങ്ങൾ ഉണ്ട്. അത് എനിക്ക് പബ്ലിക്കിന്റെ മുന്നിൽ പറയാൻ യാതൊരു താല്പര്യവും ഇല്ല. മാത്രമല്ല ഞങ്ങൾ തമ്മിൽ കുറ്റങ്ങൾ പറയില്ല എന്ന് എഗ്രിമെന്റ് സൈൻ ചെയ്തിട്ടുണ്ട്.
ഈ പറഞ്ഞ പുള്ളിയോ ഞാനോ നേരിട്ട് വന്ന് ഒന്നും ആരോടും പറഞ്ഞിട്ടില്ല. പിന്നെ സുഹൃത്ത് എന്ന് പറഞ്ഞ് നടക്കുന്ന വ്യക്തികൾ പലതും പറയും അത് ആരും വിശ്വസിക്കണ്ട.
പിന്നെ എനിക്ക് പറയാൻ ഉള്ളത്, അവരുടെ സ്വർണങ്ങൾ എല്ലാം തിരിച്ച് അവരുടെ കൈയിൽ കൊടുത്ത് എന്റെ സ്വർണങ്ങളും തിരിച്ച് ഏൽപിച്ചു. അല്ലാതെ ഞാൻ അവിടുന്ന് എന്റേത് അല്ലാതെ ഒന്നും എടുത്ത് ഓടിപ്പോയതല്ല.’’മേഘ നായരുടെ വാക്കുകൾ.
Tags : akhil nrd wife megha nair social media influencer