x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പറയാൻ പാ​ടി​ല്ലാ​യി​രു​ന്നു, പ​ക്ഷേ വേ​റെ നി​വൃ​ത്തി​യി​ല്ല: ഞെ​ട്ടി​ക്കു​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ചാ​ക്കോ​ച്ച​ന്‍റെ ഡ്യൂ​പ്പ്


Published: November 21, 2025 12:07 PM IST | Updated: November 21, 2025 12:07 PM IST

സു​രേ​ശ​ന്‍റെ​യും സു​മ​ല​ത​യു​ടെ​യും ഹൃ​ദ​യ​ഹാ​രി​യാ​യ പ്ര​ണ​യ​ക​ഥ എ​ന്ന സി​നി​മ​യി​ൽ കു​ഞ്ചാ​ക്കോ ബോ​ബ​ന്‍റേ​താ​യി വ​ന്നി​ട്ടു​ള്ള പ​ല സീ​നു​ക​ളും താ​നാ​ണ് ചെ​യ്ത​തെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി കു​ഞ്ചാ​ക്കോ ബോ​ബ​ന്‍റെ ഡ്യൂ​പ്പ് ആ​യി ശ്ര​ദ്ധ​നേ​ടി​യ സു​നി​ൽ രാ​ജ് എ​ട​പ്പാ​ൾ.

കു​ഞ്ചാ​ക്കോ ബോ​ബ​ന്‍റെ തി​ര​ക്ക് മൂ​ലം അ​ദ്ദേ​ഹം പ​റ​ഞ്ഞി​ട്ടാ​ണ് സി​നി​മ​യി​ലെ ചി​ല സീ​നു​ക​ൾ താ​ൻ ചെ​യ്ത​തെ​ന്ന് സു​നി​ൽ കു​റി​ച്ചു.

‘നീ ​അ​യാ​ളെ അ​വ​ത​രി​പ്പി​ച്ച് എ​ന്ത് നേ​ടി?’ എ​ന്നു​ള്ള ആ​ളു​ക​ളു​ടെ ചോ​ദ്യ​മാ​ണ് ഇ​ങ്ങ​നെ​യൊ​രു വെ​ളി​പ്പെ​ടു​ത്ത​ൽ ന​ട​ത്താ​ൻ ത​ന്നെ പ്രേ​രി​പ്പി​ച്ച​തെ​ന്ന് സു​നി​ൽ പ​റ​ഞ്ഞു. കു​ഞ്ചാ​ക്കോ ബോ​ബ​ൻ അ​വ​ത​രി​പ്പി​ച്ച സി​നി​മ​യി​ലെ ക​ഥാ​പാ​ത്ര​മാ​യു​ള്ള ചി​ല ചി​ത്ര​ങ്ങ​ളും സു​നി​ൽ രാ​ജ് പ​ങ്കു​വ​ച്ചു.

‘പു​റ​ത്തു വി​ടാ​ൻ പാ​ടി​ല്ലാ​യി​രു​ന്നു, പ​ക്ഷേ വേ​റെ നി​വൃ​ത്തി​യി​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണ്. പ​ല​രും ചോ​ദി​ക്കു​ന്ന ഒ​രു ചോ​ദ്യ​മാ​ണ്, ‘നീ ​അ​യാ​ളെ അ​വ​ത​രി​പ്പി​ച്ച് എ​ന്ത് നേ​ടി?’​എ​ന്ന്. ഒ​രു സി​നി​മ​യി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ തി​ര​ക്കു​മൂ​ലം കു​റ​ച്ചു ഭാ​ഗ​ങ്ങ​ൾ ചെ​യ്യാ​ൻ സാ​ധി​ച്ചു. അ​തും അ​ദ്ദേ​ഹം ത​ന്നെ​യാ​ണ് ആ ​സി​നി​മ​യി​ലേ​ക്ക് എ​ന്നെ സ​ജ​സ്റ്റ് ചെ​യ്ത​ത്. സു​നി​ൽ രാ​ജ് കു​റി​ച്ചു.

സ്റ്റേ​ജ് ഷോ​ക​ളി​ലും മ​റ്റും ജൂ​നി​യ​ർ കു​ഞ്ചാ​ക്കോ ബോ​ബ​ൻ എ​ന്ന പേ​രി​ലാ​ണ് സു​നി​ൽ രാ​ജ് അ​റി​യ​പ്പെ​ടു​ന്ന​ത്. കു​ഞ്ചാ​ക്കോ ബോ​ബ​നെ അ​നു​ക​രി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് സു​നി​ൽ രാ​ജ് ശ്ര​ദ്ധ നേ​ടി​യ​ത്.

ര​തീ​ഷ് ബാ​ല​കൃ​ഷ്ണ പൊ​തു​വാ​ൾ സം​വി​ധാ​നം ചെ​യ്ത ന്നാ ​താ​ൻ കേ​സ് കൊ​ട് എ​ന്ന സി​നി​മ​യു​ടെ സ്പി​ൻ-​ഓ​ഫ് ചി​ത്ര​മാ​യി​രു​ന്നു സു​രേ​ശ​ന്‍റെ​യും സു​മ​ല​ത​യു​ടെ​യും ഹൃ​ദ​യ​ഹാ​രി​യാ​യ പ്ര​ണ​യ​ക​ഥ.

ന്നാ ​താ​ൻ കേ​സ് കൊ​ട് എ​ന്ന സി​നി​മ​യി​ലെ രാ​ജേ​ഷ് മാ​ധ​വ​ൻ അ​വ​ത​രി​പ്പി​ച്ച സു​രേ​ശ​ൻ കാ​വും​ത​ഴെ എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​ണ് ഈ ​സി​നി​മ​യി​ലെ നാ​യ​ക​ൻ.

ഈ ​സി​നി​മ​യി​ലെ നാ​യി​ക​യാ​യ സു​മ​ല​ത​യും ന്നാ ​താ​ൻ കേ​സ് കൊ​ട് എ​ന്ന സി​നി​മ​യി​ലെ അ​തേ ക​ഥാ​പാ​ത്ര​മാ​ണ്. ചി​ത്ര​ത്തി​ൽ അ​തി​ഥി താ​ര​മാ​യി ന​ട​ൻ കു​ഞ്ചാ​ക്കോ ബോ​ബ​ൻ എ​ത്തു​ന്നു​ണ്ട്. ആ ​ക​ഥാ​പാ​ത്ര​ത്തി​ന് വേ​ണ്ടി​യാ​ണ് താ​ൻ അ​ഭി​ന​യി​ച്ച​ത് എ​ന്നാ​ണ് സു​നി​ൽ രാ​ജി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ.

Tags : kunchakko boban enna thaan case kodukku sunil edappal

Recent News

Corehub Up