x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​മാ...​എ​നി​ക്ക് ഫു​ൾ എ ​പ്ല​സ്; മി​ന്ന​ൽ മു​ര​ളി​യി​ലെ വ​സി​ഷ്ഠി​ന് എ​സ്എ​സ്എ​ൽ​സി​യി​ൽ മി​ന്നു​ന്ന ജ​യം


Published: May 16, 2026 12:58 PM IST | Updated: May 16, 2026 12:58 PM IST

എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ മി​ന്നും ജ​യം നേ​ടി മി​ന്ന​ൽ മു​ര​ളി​യി​ലെ ബാ​ല​താ​രം വ​സി​ഷ്ഠ്. എ​ല്ലാ വി​ഷ​യ​ത്തി​നും താ​രം എ ​പ്ല​സ് നേ​ടി.

വാ​ണി​യം​കു​ളം ടി​ആ​ർ​കെ​എ​ച്ച്എ​സ് എ​സി​ലെ വി​ദ്യാ​ർ​ഥി​യാ​ണ് ബാ​ല​താ​രം വ​സി​ഷ്ഠ്.

മി​ന്ന​ൽ മു​ര​ളി​യി​ലെ ടൊ​വീ​നോ ക​ഥാ​പാ​ത്ര​ത്തെ മാ​മാ എ​ന്നു വി​ളി​ച്ചെ​ത്തു​ന്ന ജോ​സ്മോ​നെ ആ​രും മ​റ​ക്കാ​നി​ട​യി​ല്ല.

ചെ​ന്നൈ​യി​ൽ ത​മി​ഴ്‌ സി​നി​മ​യാ​യ സൂ​പ്പ​ർ​ഹീ​റോ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ട​യി​ലാ​ണ് വ​സി​ഷ്ഠ് ഫ​ലം അ​റി​യു​ന്ന​ത്. പ്ര​ധാ​ന​വേ​ഷ​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന വ​സി​ഷ്ഠ് മൂ​ന്നു​മാ​സ​ത്തോ​ള​മാ​യി ഈ ​സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​ലാ​ണ്.

ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ പ​രീ​ക്ഷ​യെ​ഴു​താ​ൻ ചി​ത്രീ​ക​ര​ണം നി​ർ​ത്തി​വെ​ച്ച് സി​നി​മ​യു​ടെ സം​ഘാ​ട​ക​ർ സ​മ​യം ന​ൽ​കു​ക​യാ​യി​രു​ന്നു. മോ​ഡ​ൽ​പ​രീ​ക്ഷ​പോ​ലും എ​ഴു​താ​തെ​യാ​ണ് താ​രം മി​ക​ച്ച നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്.

വാ​ണി​യം​കു​ളം ടി.​ആ​ർ.​കെ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം അ​ധ്യാ​പ​ക​നാ​ണ് അ​ച്ഛ​ൻ ച​ള​വ​റ ക​യി​ലി​യാ​ട് ശ്രേ​ണി​ക​യി​ൽ ഉ​മേ​ഷ്. അ​തേ സ്‌​കൂ​ളി​ലെ ഹൈ​സ്‌​കൂ​ൾ വി​ഭാ​ഗം അ​ധ്യാ​പി​ക​യാ​ണ് അ​മ്മ ജ്യോ​തി.

Tags : child artist vasisht

Recent News

Corehub Up