പ്രണവ് മോഹൻലാൽ നായകനായെത്തിയ ഡീയസ് ഈറൈ 50 കോടി ക്ലബ്ബിൽ ഇടം പിടിച്ചു. ആറാം ദിവസമാണ് ചിത്രം ഈ നേട്ടം കൈവരിക്കുന്നത്. ചിത്രത്തിന്റെ ആഗോള ബോക്സ് ഓഫീസ് കളക്ഷനാണിത്. ഇതോടെ തുടർച്ചയായി മൂന്ന് ചിത്രങ്ങളാണ് പ്രണവിന്റേതായി അൻപത് കോടി ക്ലബ്ബിൽ എത്തിയത്.
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം, വർഷങ്ങൾക്കു ശേഷം എന്നീ സിനിമകളും 50 കോടി കളക്ട് ചെയ്തിരുന്നു.
മോഹൻലാലിനുശേഷം തുടർച്ചയായി 50 കോടി നേടുന്ന മലയാള താരമായും പ്രണവ് മാറി. എമ്പുരാൻ, തുടരും, ഹൃദയപൂർവം എന്നീ സിനിമകൾ മോഹൻലാലിന്റേതായി തുടർച്ചയായി അൻപത് കോടി നേട്ടം സ്വന്തമാക്കിയിരുന്നു.
ഭൂതകാലം, ഭ്രമയുഗം എന്നീ രണ്ട് ഹൊറർ സിനിമകളുടെ തുടർച്ചയ്ക്കുശേഷം രാഹുല്‍ സദാശിവൻ സംവിധാനം ചെയ്ത ഡീയസ് ഈറെ ഒക്ടോബര്‍ 31നാണ് തിയറ്ററുകളിലെത്തിയത്.
#DiesIrae crosses 50 crores worldwide. pic.twitter.com/YDcr1Nm5cn
— LetsCinema (@letscinema) November 5, 2025