വിജയ് ചിത്രം ജനനായകന്റെ പതിപ്പ് ഇന്റർനെറ്റിൽ പ്രചരിക്കുന്നതിൽ വേദന പങ്കുവച്ച് സംവിധായകൻ എച്ച്. വിനോദ്. ഇത് വേദനാജനകമാണെന്നും ഓരോ സീനും ഒരാളുടെ സ്വപ്നമാണെന്നും അദ്ദേഹം പറയുന്നു.
‘‘ഓരോ സീനും ഒരാളുടെ സ്വപ്നമാണ്. പുറത്തിറങ്ങുന്നതിന് മുമ്പുള്ള ചോർച്ച ശരിക്കും വേദനാജനകമാണ്. ദയവായി സിനിമ പങ്കുവയ്ക്കാതെ പിന്തുണയ്ക്കുക.’’–എച്ച്. വിനോദിന്റെ വാക്കുകൾ.
വിജയ്യുമായി ചേർന്ന് വിനോദ് ആദ്യമായി സംവിധാനം ചെയ്യുന്ന ജനനായകൻ തെലുങ്ക് ചിത്രമായ ഭഗവന്ത് കേസരിയുടെ റീമേക്ക് ആയിരുന്നു. 2023ൽ റിലീസ് ചെയ്ത ‘തുനിവി’നു ശേഷം വിനോദ് സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണിത്.
Tags : H Vinoth Jana Nayagan vijay