x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സബ്‌സ്‌ക്രൈബേഴ്‌സിന് ഇനി വെറൈറ്റി ഐറ്റംസ്; സൈബർ ആക്രമണങ്ങൾക്കിടയിലും പുതിയ പ്രഖ്യാപനവുമായി രേണു സുധി


Published: April 4, 2026 09:56 PM IST | Updated: April 4, 2026 09:56 PM IST

അന്തരിച്ച ഹാസ്യകലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധിയും മകൻ കിച്ചുവും തമ്മിലുള്ള കുടുംബപരമായ പ്രശ്നങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

കിച്ചു തന്‍റെ യൂട്യൂബ് ചാനലിലൂടെ പിതാവിന്‍റെ വേർപാടിന് ശേഷം നേരിട്ട മാനസികമായ പ്രയാസങ്ങളെക്കുറിച്ചും ജീവിതത്തിലെ ബുദ്ധിമുട്ടുകളെക്കുറിച്ചും തുറന്നുപറഞ്ഞതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്.

ഈ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ രേണു സുധിക്കെതിരെ കടുത്ത സൈബർ ആക്രമണമാണ് സമൂഹമാധ്യമങ്ങളിൽ ഉണ്ടായത്. ഇതിനെത്തുടർന്ന് രേണുവും കിച്ചുവും തങ്ങളുടെ ഭാഗം വിശദീകരിച്ച് രംഗത്തെത്തിയിരുന്നു. വിവാദങ്ങൾക്കിടയിലും തന്‍റെ ഇൻസ്റ്റാഗ്രാം സബ്‌സ്‌ക്രിപ്‌ഷൻ ഫീച്ചറിനെക്കുറിച്ച് രേണു പങ്കുവെച്ച പുതിയ വിവരങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

ദുബായ് യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ രേണു, തന്‍റെ സബ്‌സ്‌ക്രൈബേഴ്‌സിനായി പുതിയ വെറൈറ്റി സാധങ്ങൾ ഉടൻ പുറത്തുവിടുമെന്ന് വ്യക്തമാക്കി. മിട്ടായി തിന്നുന്നതും നാരങ്ങ തിന്നുന്നതുമായ വീഡിയോകൾ ഇതിലുണ്ടാകുമെന്ന് തമാശരൂപേണ അവർ പറഞ്ഞു. നിലവിലെ സബ്‌സ്‌ക്രിപ്‌ഷൻ നിരക്ക് വർധിപ്പിക്കാൻ തനിക്ക് താല്പര്യമില്ലെന്നും രേണു ഇതിനിടെ കൂട്ടിച്ചേർത്തു.

ഇൻസ്റ്റാഗ്രാം സബ്‌സ്‌ക്രിപ്‌ഷനിലൂടെ രേണു ലക്ഷങ്ങൾ സമ്പാദിക്കുന്നുണ്ടെന്ന തരത്തിലുള്ള പ്രചാരണങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. എന്നാൽ സബ്‌സ്‌ക്രൈബേഴ്‌സിനായി മാത്രം നൽകുന്ന തന്‍റെ വീഡിയോകൾ പുറത്തുവിടുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് രേണു നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

കുടുംബാംഗങ്ങൾ തമ്മിലുള്ള വ്യക്തിപരമായ പ്രശ്നങ്ങൾ സോഷ്യൽ മീഡിയ ഏറ്റുപിടിച്ചതോടെ വലിയ തോതിലുള്ള ചർച്ചകൾക്കാണ് ഈ വിഷയം വഴിയൊരുക്കിയിരിക്കുന്നത്. കിച്ചുവിന്‍റെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ രേണുവിന് നേരെ ഉയർന്ന വിമർശനങ്ങൾക്കും ആരോപണങ്ങൾക്കും കൃത്യമായ മറുപടി നൽകി മുന്നോട്ട് പോകാനാണ് രേണു സുധി തീരുമാനിച്ചിരിക്കുന്നത്.

Tags : RenuSudhi KollamSudhi KichuSudhi MalayalamNews ViralNews

Recent News

Corehub Up