പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥിയും നടനുമായ രമേഷ് പിഷാരടിയെ കോമാളിയെന്നു പരിഹസിച്ച തോമസ് ഐസക്കിനെതിരേ രൂക്ഷവിമർശനവുമായി നടൻ ജോയ് മാത്യു.
ഭാര്യയെയും മകളെയും അമേരിക്കയിലേക്കയച്ച് നാട്ടിൽ സാമ്രാജ്യത്വത്തിനെതിരേ പ്രസംഗിക്കുന്നവനാണോ കോമാളി എന്നായിരുന്നു ജോയ് മാത്യുവിന്റെ ചോദ്യം.
വയറ്റുപ്പിഴപ്പിനു വേണ്ടി അഭിനയിക്കുന്നവനാണോ കോമാളി? അതോ ഭാര്യയെയും മകളേയും അമേരിക്കയിൽ താമസിപ്പിച്ച് നാട്ടിൽ അമേരിക്കൻ സാമ്രാജ്യത്വത്തിനെതിരേ പ്രസംഗിക്കുന്നവനാണോ കോമാളി?', ജോയ് മാത്യുവിന്റെ ചോദ്യം ഇങ്ങനെ.
കോമാളി വേഷം കെട്ടിനടക്കുന്ന നടന്മാരെ ഒരു ദിവസം കൊണ്ടുപോയിവച്ചിട്ട് ‘അയ്യോ ഞങ്ങൾക്ക് വോട്ടുകിട്ടുന്നില്ല, ഞങ്ങടെ വോട്ട് എൽഡിഎഫ് ഭിന്നിപ്പിക്കാൻ പോകുന്നു’ എന്ന് പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ', എന്നായിരുന്നു തോമസ് ഐസക്കിന്റെ വിമർശനം.
സംസ്കാരം സമരം ചെയ്താൽ കിട്ടില്ലെന്നും തോമസ് ഐസക്കിന് മറുപടി നൽകാനില്ലെന്നുമായിരുന്നു പിഷാരടിയുടെ പ്രതികരണം.
Tags : Joy Mathew thomas issac movie news ramesh chennithala