ചിത്ര ജാനകിയമ്മയ്ക്കൊപ്പം, ജാനകിയുടെ മൃതദേഹത്തിനരികെ ചിത്ര
ഗായിക എസ്. ജാനകിയെ അവസാനമായി കാണാൻ എത്തിയപ്പോൾ കണ്ണീർ വാർത്ത് കെ.എസ്. ചിത്ര. വിതുമ്പലടക്കാനാകാതെയാണ് അവർ തന്റെ പ്രിയപ്പെട്ട ജാനകിയമ്മയെ കണ്ടത്.
സ്ഥാനം കൊണ്ട് തന്റെ ഗുരുവും അമ്മയുമെല്ലാമായിരുന്നു ജാനികയെന്നാണ് കെ.എസ്. ചിത്ര പറഞ്ഞിട്ടുള്ളത്. അതുകൊണ്ട് തന്നെ അമ്മയ്ക്ക് വിട ചൊല്ലുമ്പോള്‍ വേദന സഹിക്കാനാകാതെ അവര്‍ പൊട്ടിക്കരയുകയായിരുന്നു.
നിരവധി പേരാണ് ജാനകിയെ അവസാനമായി കാണാൻ എത്തിയത്. മൈസൂരു അപ്പോളോ ആശുപത്രയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. ശ്വാസസംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച ജാനകി ശനിയാഴ്ച രാത്രി ഏഴരയോടെ അന്തരിക്കുകയായിരുന്നു.
Tags : K.S. Chithra Janaki