മഞ്ജു വാര്യർ
പരിക്കേറ്റ കാലുമായി മലയാറ്റൂർ മല കയറിയതിനെക്കുറിച്ച് മഞ്ജു വാര്യർ. ആരോഗ്യത്തോടെ ഇരിക്കുന്നത് പലരും ആഘോഷിക്കാൻ മറന്നുപോകുന്ന ഒരു വിജയമാണെന്ന് കുറിച്ചാണ് മല കയറിയ അനുഭവം താരം പറഞ്ഞത്.
ബൈക്ക് റൈഡിനിടെ കാലിന്റെ മുട്ടിനേറ്റ പരിക്കിൽ നിന്നും മുക്തയാകുന്നതിനിടെയാണ് മലയാറ്റൂർ മല കയറാൻ പോയതെന്ന് മഞ്ജു പറയുന്നു.
ആരോഗ്യത്തോടെ ഇരിക്കുന്നത് പലരും ആഘോഷിക്കാൻ മറന്നുപോകുന്ന ഒരു വിജയമാണ്. ഒരു ചെറിയ ബൈക്കിംഗ് അപകടത്തിൽ കാൽമുട്ടിന് പരിക്കേറ്റിരുന്നത് ഉണങ്ങിവരുന്നതേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് മനോഹരമായ മലയാറ്റൂർ മല കയറ്റം തുടങ്ങുമ്പോൾ എനിക്കൊരു ചെറിയ ആശങ്കയുണ്ടായിരുന്നു.
എന്നാൽ അത് എക്കാലത്തെയും ഏറ്റവും സുരക്ഷിതവും അവിസ്മരണീയവുമായ മലകയറ്റങ്ങളിൽ ഒന്നായി മാറി. എന്റെ ആരോഗ്യം ശ്രദ്ധിക്കുന്നത് സന്തോഷകരവും ആസ്വാദ്യകരവുമാണെന്ന് തെളിയിച്ചു തന്ന ഹാൽവിംഗിന്റെ മികച്ച ടീമിന് ഒരു പ്രത്യേക നന്ദി. ഓരോ തവണയും എന്റെ പരിധികളെ മറികടക്കാൻ എന്നെ പ്രചോദിപ്പിച്ചതിന് ബിനീഷ് ചന്ദ്രയ്ക്ക് നന്ദി’, മഞ്ജു കുറിച്ചു.
മലയാറ്റൂർ മലമുകളില്‍ നിന്നും മഞ്ജു പങ്കുവച്ച ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. സിനിമയിലെ സഹപ്രവർത്തകരും സുഹൃത്തുക്കളും ആരാധകരും മഞ്ജുവിന് ആശംസകളുമായി എത്തിയിട്ടുണ്ട്.
Tags : Manju Warrier Malayattoor Injured Leg health