ചിത്രത്തിന്റെ ട്രെയിലറിൽ നിന്നും
ഇൻഡസ്ട്രി ഹിറ്റിലേയ്ക്കുള്ള കുതിപ്പ് തുടരുന്നതിനിടെ പുതിയ ട്രെയിലർ പങ്കുവച്ച് ബെത്ലഹേം കുടുംബ യൂണിറ്റ് അണിയറപ്രവർത്തകർ.
ആഗോള തലത്തിൽ 300 കോടിയിലേക്ക് ഉടൻ ഈ നിവിൻ പോളി- മമിത ചിത്രമെത്തും.
ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത് ഭാവനാ സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്ന് നിർമിച്ച ചിത്രം ഇപ്പോഴും തിയേറ്ററുകളിൽ കുടുംബ പ്രേക്ഷകരുടെയും യുവാക്കളുടെയും വൻ തിരക്കാണ് സൃഷ്ടിക്കുന്നത്.
ഓണം റിലീസായി തിയേറ്ററുകളിലെത്തിയ ചിത്രം, റിലീസ് ചെയ്ത് വളരെ കുറഞ്ഞ ദിവസങ്ങൾ കൊണ്ടാണ് 300 കോടിക്കരികിലേക്ക് കുതിച്ചെത്തിയത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് പതിപ്പുകൾക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തു നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
നിവിൻ പോളിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയ ചിത്രമായി മാറിയിരിക്കുകയാണ് 'ബെത്ലഹേം കുടുംബ യൂണിറ്റ്'.
സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങി വലിയൊരു താരനിര തന്നെയാണ് ചിത്രത്തിലുള്ളത്.
Tags : Bethlehem Kudumba Unit Nivin Pauly Mamitha Baiju | Girish AD