x
ad
Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ​ക്ത​രാ​യ നാ​ല് സ്ത്രീ​ക​ളാ​ണ് എ​ന്‍റെ മ​ക്ക​ൾ, അ​വ​രു​ണ്ടാ​ക്കു​ന്ന പ​ണ​ത്തി​ൽ നി​ന്ന് അ​വ​ര്‍ ത​ന്നെ ക​ല്യാ​ണം ന​ട​ത്തു​ന്നു: കൃ​ഷ്ണ​കു​മാ​ർ

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: September 16, 2026 12:09 PM IST | Updated: September 16, 2026 12:09 PM IST

അഹാനയുടെ വിവാഹത്തിൽ നിന്നും

മ​ക​ളു​ടെ വി​വാ​ഹം പൂ​ർ​ണ​മാ​യും അ​വ​രു​ടെ ഇ​ഷ്ട​ത്തി​നും സ്വാ​ത​ന്ത്യ​നു​മാ​ണ് ന​ട​ത്തി​യ​തെ​ന്നും അ​വ​ർ ക​ഷ്ട​പ്പെ​ട്ടു​ണ്ടാ​ക്കി​യ പ​ണ​മാ​ണ് അ​തി​നാ​യി ചി​ല​വ​ഴി​ച്ച​തെ​ന്നും ന​ട​നും ബി​ജെ​പി നേ​താ​വു​മാ​യ കൃ​ഷ്ണ​കു​മാ​ർ.

അ​ഹാ​ന കൃ​ഷ്ണ​യു​ടെ​യും ഛായാ​ഗ്രാ​ഹ​ക​ൻ നി​മി​ഷ് ര​വി​യു​ടെ​യും വി​വാ​ഹ​റി​സ​പ്ഷ​നാ​യി​രു​ന്നു ഇ​ന്ന​ലെ ന​ട​ന്ന​ത്. വി​വാ​ഹം ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു.

അ​നാ​വ​ശ്യ ആ​ർ​ഭാ​ട​ങ്ങ​ളും ധൂ​ർ​ത്തും ഒ​ഴി​വാ​ക്കി തി​ക​ച്ചും ല​ളി​ത​മാ​യ ച​ട​ങ്ങു​ക​ളോ​ടെ ന​ട​ന്ന വി​വാ​ഹ​ത്തി​ന് ശേ​ഷം മ​ക്ക​ളു​ടെ സ്വാ​ത​ന്ത്ര്യ​ത്തെ​ക്കു​റി​ച്ചും സാ​മ്പ​ത്തി​ക സ്വ​യം​പ​ര്യാ​പ്ത​ത​യെ​ക്കു​റി​ച്ചും കൃ​ഷ്ണ​കു​മാ​ർ സം​സാ​രി​ച്ച രീ​തി വ​ലി​യ കൈ​യ​ടി​യാ​ണ് നേ​ടു​ന്ന​ത്.

‘‘എ​പ്പോ​ഴും സ​ന്തോ​ഷം ത​ന്നെ. പ്ര​ത്യേ​കി​ച്ച് ഇ​ങ്ങ​നെ ക​ല്യാ​ണം ആ​യ​തു​കൊ​ണ്ടൊ​ന്നു​മ​ല്ല, അ​ല്ലെ​ങ്കി​ലും എ​ന്നും സ​ന്തോ​ഷ​മേ ഉ​ള്ളൂ. പ​ത്തു വ​ർ​ഷ​ത്തെ പ്ര​ണ​യ​ത്തെ​ക്കു​റി​ച്ചൊ​ക്കെ ഞാ​നും ഇ​പ്പോ​ഴാ​ണ് അ​റി​യു​ന്ന​ത്, അ​വ​ര്‍ പ​റ​ഞ്ഞ​പ്പോ​ഴാ​ണ് അ​റി​യു​ന്ന​ത്.

അ​ങ്ങ​നെ​യൊ​ക്കെ​യു​ള്ള കാ​ര്യ​ങ്ങ​ൾ എ​ല്ലാ​വ​രും എ​ല്ലാ​വ​രോ​ടും പ​റ​യ​ണ​മെ​ന്നി​ല്ല​ല്ലോ. 

അ​വ​ർ വ​ന്ന് പ​റ​ഞ്ഞു, ‘ഞ​ങ്ങ​ൾ ഇ​ങ്ങ​നെ ക​ല്യാ​ണം ക​ഴി​ക്കാ​ൻ പോ​വു​ക​യാ​ണ്’ എ​ന്ന്. ചെ​ക്ക​ന്‍റെ അ​ച്ഛ​ൻ ര​വി​യെ എ​നി​ക്ക് ഒ​രു 33 വ​ർ​ഷ​മാ​യി​ട്ട് അ​റി​യാം, പ​ഴ​യ സി​നി​മ നി​ർ​മാ​താ​വാ​ണ്.

പ​ക്ഷേ ര​വി​യു​ടെ മോ​നാ​ണ് ഇ​തെ​ന്ന് എ​ന്ന് പി​ന്നീ​ടാ​ണ് അ​റി​യു​ന്ന​ത്. ഇ​നി​യു​ള്ള പി​ള്ളേ​ർ​ക്കും അ​ങ്ങ​നെ ത​ന്നെ, അ​വ​ർ​ക്ക് ഇ​ഷ്ട​മു​ള്ള തീ​യ​തി​യി​ൽ ഇ​ഷ്ട​മു​ള്ള​വ​രെ ക​ല്യാ​ണം ക​ഴി​ക്കാം. വി​ളി​ച്ച​വ​രെ​ല്ലാം വ​ന്നു, വ​ലി​യ സ​ന്തോ​ഷം. രാ​ഷ്ട്രീ​യ​ത്തി​ന​പ്പു​റം ഒ​രു​പാ​ട് കാ​ല​ത്തെ സൗ​ഹൃ​ദ​മു​ള്ള ആ​ളു​ക​ളാ​ണ് വ​ന്ന​ത്.

പി​ള്ളേ​ർ ഉ​ണ്ടാ​ക്കി​യ പൈ​സ, അ​വ​ര​ത് ചി​ല​വാ​ക്കു​ന്നു, അ​ത്ര​യേ ഉ​ള്ളൂ. ഞാ​ൻ ഒ​രു അ​നു​ഗ്ര​ഹീ​ത​നാ​യ അ​ച്ഛ​നാ​ണ്. കാ​ര​ണം ശ​ക്ത​രാ​യ നാ​ല് സ്ത്രീ​ക​ളാ​ണ് എ​ന്‍റെ മ​ക്ക​ൾ.

നി​ങ്ങ​ളെ​പ്പോ​ലെ ത​ന്നെ അ​വ​രും രാ​വി​ലെ മു​ത​ൽ വൈ​കു​ന്നേ​രം വ​രെ ജോ​ലി ചെ​യ്യു​ന്നു. ദൈ​വം അ​വ​ർ​ക്ക് എ​ന്തൊ​ക്കെ​യോ കൊ​ടു​ക്കു​ന്നു. അ​ങ്ങ​നെ അ​വ​രു​ണ്ടാ​ക്കു​ന്ന പ​ണ​ത്തി​ൽ നി​ന്ന് അ​വ​ര്‍ ത​ന്നെ ക​ല്യാ​ണം ന​ട​ത്തു​ന്നു. അ​ച്ഛ​ൻ വ​രു​ന്നു, പ​ങ്കെ​ടു​ക്കു​ന്നു, പോ​കു​ന്നു... അ​ത്ര​യേ ഉ​ള്ളൂ.  
ന​മ്മു​ടെ മ​ക്ക​ൾ​ക്ക് ആ​രെ വേ​ണ​മെ​ങ്കി​ലും ഇ​ഷ്ട​പ്പെ​ടാം, ആ​രെ വേ​ണ​മെ​ങ്കി​ലും ക​ല്യാ​ണം ക​ഴി​ക്കാം. സ്വാ​ത​ന്ത്ര്യം എ​ന്ന് പ​റ​യു​ന്ന​ത് ന​മ്മു​ടെ ക​യ്യി​ൽ ഇ​രി​ക്കു​ന്ന​ത​ല്ല, അ​ത് അ​വ​രു​ടെ അ​വ​കാ​ശ​മാ​ണ്. ഞാ​ൻ എ​ന്റെ ഇ​ഷ്ട​ത്തി​ന് ജീ​വി​ച്ച ഒ​രാ​ളാ​ണ്, അ​വ​രും അ​വ​രു​ടെ ഇ​ഷ്ട​ത്തി​ന് ജീ​വി​ക്ക​ണം. അ​പ്പോ​ഴേ എ​നി​ക്കും അ​വ​ർ​ക്കും സ​ന്തോ​ഷ​ത്തോ​ടെ​യും സ​മാ​ധാ​ന​ത്തോ​ടെ​യും ക​ഴി​യാ​ൻ പ​റ്റൂ.

ക​ല്യാ​ണ​ങ്ങ​ളൊ​ക്കെ വ​ള​രെ ചെ​റി​യ രീ​തി​യി​ൽ ന​ട​ത്തു​ന്ന​താ​ണ് ന​ല്ല​ത്, പ​ര​മാ​വ​ധി ചെ​ല​വ് ചു​രു​ക്ക​ണം. പാ​ടു​പെ​ട്ട് ജോ​ലി ചെ​യ്ത​ല്ലേ നി​ങ്ങ​ളൊ​ക്കെ പൈ​സ ഉ​ണ്ടാ​ക്കു​ന്ന​ത്? അ​തു​കൊ​ണ്ട് ക​ല്യാ​ണം ക​ഴി​ക്കു​മ്പോ​ൾ മാ​താ​പി​താ​ക്ക​ൾ​ക്ക് വ​ലി​യ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കാ​തെ ചെ​റി​യ രീ​തി​യി​ൽ ന​ട​ത്തു​ക.

ആ ​പൈ​സ സ്വ​രൂ​പി​ച്ചു​വെ​ച്ച് തു​ട​ർ​ന്നു​ള്ള ജീ​വി​ത​ത്തി​ൽ ഉ​പ​യോ​ഗി​ക്കു​ക. പോ​കു​ന്ന വ​ഴി​ക്ക് അ​ർ​ഹ​ത​പ്പെ​ട്ട ആ​ർ​ക്കെ​ങ്കി​ലും കു​റ​ച്ച് കൊ​ടു​ക്കു​ക​യും ചെ​യ്തേ​ക്ക​ണം.’’​കൃ​ഷ്ണ​കു​മാ​ർ പ​റ​യു​ന്നു.

Tags : Krishnakumar aahana krishna marriage

Recent News

Corehub Up