x
ad
Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

20-ൽ ​ക​ണ്ടു​മു​ട്ടി, 30-ൽ ​ഭ​ർ​ത്താ​വാ​ക്കി; അ​ഹാ​ന​യും നി​മി​ഷും വി​വാ​ഹി​ത​രാ​യി; സാ​ക്ഷി​യാ​യി ദു​ൽ​ഖ​ർ

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: September 16, 2026 08:27 AM IST | Updated: September 16, 2026 08:59 AM IST

വിവാഹത്തിൽ നിന്നും

ന​ടി അ​ഹാ​ന കൃ​ഷ്ണ​യും ഛായാ​ഗ്രാ​ഹ​ക​ൻ നി​മി​ഷ് ര​വി​യും വി​വാ​ഹി​ത​രാ​യി. വി​വാ​ഹ​ചി​ത്ര​ങ്ങ​ൾ അ​ഹാ​ന​യും നി​മി​ഷും പ​ങ്കു​വ​ച്ചു.

കോ​വ​ള​ത്തെ താ​ജ് റി​സോ​ർ​ട്ടി​ൽ അ​ടു​ത്ത ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും മാ​ത്രം പ​ങ്കെ​ടു​ത്ത സ്വ​കാ​ര്യ ച​ട​ങ്ങി​ല്‍ വ​ച്ചാ​യി​രു​ന്നു വി​വാ​ഹം. ന​ട​ൻ ദു​ൽ​ഖ​ർ സ​ൽ​മാ​ൻ വി​വാ​ഹ​ത്തി​ന് സാ​ക്ഷി​യാ​കാ​ൻ എ​ത്തി​യി​രു​ന്നു.

ചു​വ​പ്പും സ്വ​ർ​ണ​ക്ക​സ​വോ​ടു​കൂ​ടി​യ ബോ​ർ​ഡ​ർ ഉ​ള്ള വി​വാ​ഹ​സാ​രി​യി​ലാ​ണ് അ​ഹാ​ന വ​ധു​വാ​യി എ​ത്തി​യ​ത്. ഐ​വ​റി സ്യൂ​ട്ടി​ലാ​ണ് നി​മി​ഷ് വി​വാ​ഹ​ത്തി​ന് എ​ത്തി​യ​ത്.

പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ലു​ള്ള സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും ഹെ​യ​ർ​സ്റ്റൈ​ലു​മാ​ണ് അ​ഹാ​ന വി​വാ​ഹ​ത്തി​ന് തെ​ര​ഞ്ഞെ​ടു​ത്ത​ത്.

 

K-Rail Survey

‘20-ാം വ​യ​സി​ൽ ക​ണ്ടു​മു​ട്ടി, 30-ാം വ​യ​സി​ൽ വി​വാ​ഹം ക​ഴി​ച്ചു!. എ​ന്‍റെ ഉ​റ്റ സു​ഹൃ​ത്ത്, കാ​മു​ക​ൻ, പ​ങ്കാ​ളി, ആ​ത്മ​സു​ഹൃ​ത്ത്, എ​ന്‍റെ സാ​ന്ത്വ​നം, സ​ന്തോ​ഷം, ഇ​പ്പോ​ൾ എ​ന്‍റെ ഭ​ർ​ത്താ​വും! നി​ന്നോ​ടൊ​പ്പം എ​ന്‍റെ ഹൃ​ദ​യം എ​പ്പോ​ഴും പ​തു​ക്കെ​യും ഉ​റ​പ്പോ​ടെ​യും കൃ​ത്യ​മാ​യ താ​ള​ത്തി​ലും മി​ടി​ക്കു​ന്നു.

ഒ​രു​മി​ച്ച് പ്രാ​യ​മാ​കു​ന്ന​തി​നും, ന​മു​ക്ക് മാ​ത്ര​മാ​യി ഒ​രു ലോ​കം കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​നും... ജീ​വി​ത​കാ​ലം മു​ഴു​വ​ൻ, അ​തി​ന​പ്പു​റ​വും ന​മ്മ​ൾ ഒ​രേ ടീ​മാ​യി​രി​ക്കും!

 

K-Rail Survey

ക​ഴി​ഞ്ഞ കു​റ​ച്ച് മാ​സ​ങ്ങ​ളാ​യി, ഞാ​ൻ ക​ണ്ട സ്വ​പ്നം അ​തേ​പ​ടി യാ​ഥാ​ർ​ത്ഥ്യ​മാ​ക്കാ​ൻ അ​വി​ശ്വ​സ​നീ​യ​മാ​യ ഒ​രു​പാ​ട് പേ​ർ എ​ന്നോ​ടൊ​പ്പം കൈ​കോ​ർ​ത്ത് പ്ര​വ​ർ​ത്തി​ച്ചു’, എ​ന്ന വാ​ക്കു​ക​ളോ​ടെ​യാ​ണ് അ​ഹാ​ന വി​വാ​ഹ​ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ച​ത്. ‘അ​മ്മു–​നി​മു’ ഹാ​ഷ്ടാ​ഗോ​ടെ​യാ​ണ് അ​ഹാ​ന​യു​ടെ പോ​സ്റ്റ്.

 

K-Rail Survey

സെ​പ്റ്റം​ബ​ർ 13ന് ​താ​ജ് കോ​വ​ള​ത്തു​വ​ച്ച് തു​ട​ങ്ങി​യ മൂ​ന്ന് ദി​വ​സം നീ​ണ്ടു നി​ന്ന വി​വാ​ഹാ​ഘോ​ഷ​ത്തി​നു ശേ​ഷ​മാ​ണ് സി​നി​മാ മേ​ഖ​ല​യി​ലു​ള്ള സു​ഹൃ​ത്തു​ക്ക​ൾ​ക്കും മ​റ്റു രാ​ഷ്ട്രീ​യ –സാം​സ്കാ​രി​ക രം​ഗ​ത്തു​ള്ള പ്ര​മു​ഖ​ർ​ക്കു​മാ​യി ഇ​ന്ന​ലെ റി​സ​പ്‍​ഷ​ൻ ന​ട​ത്തു​ന്ന​ത്.

വി​വാ​ഹ​തീ​യ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഭ്യൂ​ഹ​ങ്ങ​ൾ ഉ​യ​ർ​ന്നെ​ങ്കി​ലും അ​ഹാ​ന​യോ കു​ടും​ബ​മോ വാ​ർ​ത്ത സ്ഥി​രീ​ക​രി​ച്ചി​രു​ന്നി​ല്ല. ഇ​തി​നി​ട​യി​ലാ​ണ് വി​വാ​ഹ​ചി​ത്ര​ങ്ങ​ളു​മാ​യി അ​ഹാ​ന എ​ത്തി​യ​ത്.

Tags : Ahaana Nimish marriage cinema movie

Recent News

Corehub Up