ഷാരുഖ് ഖാൻ അനന്ത് അംബാനിയും
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർക്കെതിരെ നിയമനടപടിയുമായി ഷാരുഖ് ഖാന്. അനന്ത് അംബാനി തന്നോട് മിണ്ടാതിരിക്കാൻ ആവശ്യപ്പെട്ടുവെന്ന് അവകാശപ്പെടുന്ന വൈറൽ ഇൻസ്റ്റാഗ്രാം റീലിനെതിരെയാണ് താരത്തിന്റെ നിയമനടപടി.
ഇൻഫ്ലുവൻസർ സുവിഗ്യ ശർമയ്ക്കെതിരെയാണ് ഷാരുഖ് ഖാൻ മാനനഷ്ടത്തിന് നോട്ടീസ് അയച്ചത്. ആവശ്യങ്ങൾ അംഗീകരിക്കാൻ 48 മണിക്കൂർ സമയമാണ് നൽകിയിരിക്കുന്നത്.
അനന്ത് അംബാനി സദ്ഗുരുവുമായി സംസാരിക്കുന്നതും, ഷാറുഖ് ഖാൻ അനന്ത് അംബാനിയുമായി സംസാരിക്കുന്നതുമായ വ്യത്യസ്ത വീഡിയോ ക്ലിപ്പുകൾ കൂട്ടിച്ചേർത്താണ് വിവാദ വിഡിയോ നിർമിച്ചിരിക്കുന്നത്. സംഭാഷണത്തിനിടെ ഷാരുഖ് ഖാനോട് മിണ്ടാതിരിക്കാൻ ആവശ്യപ്പെട്ടുവെന്നായിരുന്നു വീഡിയോയിലെ ആരോപണം.
തിങ്കളാഴ്ച അയച്ച നോട്ടീസിൽ, ഈ അവകാശവാദങ്ങൾ 'തെറ്റിദ്ധരിപ്പിക്കുന്നതും അപകീർത്തികരവുമാണെന്ന്' ഷാറുഖ് വ്യക്തമാക്കുന്നു. റീൽ ഉടൻ നീക്കം ചെയ്യുക, ഈ അവകാശവാദം പ്രചരിപ്പിക്കുന്നത് നിർത്തുക, അനുബന്ധ അടിക്കുറിപ്പുകളും പ്രസ്താവനകളും നീക്കം ചെയ്യുകയോ തിരുത്തുകയോ ചെയ്യുക, യഥാർത്ഥ ദൃശ്യങ്ങളും രേഖകളും സൂക്ഷിക്കുക, ആവശ്യങ്ങൾ നടപ്പിലാക്കിയെന്ന് രേഖാമൂലം സ്ഥിരീകരിക്കുക എന്നീ അഞ്ച് ആവശ്യങ്ങളാണ് ഷാരുഖ് ഉന്നയിച്ചിരിക്കുന്നത്. ഇത് നടപ്പിലാക്കാന്‍ നല്‍കിയിരിക്കുന്നത് 48 മണിക്കൂറാണ്.
അതേസമയം ഷാറുഖിനെതിരെ സുവിഗ്യ ശർമ്മയും രംഗത്തെത്തി. ആവിഷ്കാര സ്വാതന്ത്ര്യത്തില്‍ വരുന്ന വിമര്‍ശനമാണ് തന്റേതെന്ന് സുവിഗ്യ വാദിച്ചു.
'ഷാറുഖ് ഖാനോട് മിണ്ടാതിരിക്കാൻ ആവശ്യപ്പെട്ടയാൾ അദ്ദേഹത്തെ അപമാനിച്ചില്ലെന്നാണോ? അതോ അപമാനിക്കപ്പെട്ടെന്ന് പറയാനുള്ള ധൈര്യം ഷാരുഖ് ഖാനില്ലെന്നാണോ? എന്നാൽ ഞങ്ങൾ അദ്ദേഹത്തെ അപമാനിച്ചെന്നാണ് ആരോപണം,' പുറത്തുവിട്ട വിഡിയോയിൽ സുവിഗ്യ ശർമ പ്രതികരിച്ചു.
മുംബൈയിലെ ഗേറ്റ്വേ ഓഫ് ഇന്ത്യയിൽ നടന്ന 'ഗ്ലോബൽ പീസ് ഓണേഴ്സ് 2026' വേദിയിലാണ് സംഭവം. 26/11 മുംബൈ ഭീകരാക്രമണത്തിന്റെ 18–ാം വാർഷികത്തിന് മുന്നോടിയായി അമൃത ഫഡ്നാവിസിന്റെ ദിവ്യജ് ഫൗണ്ടേഷൻ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു കലാ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ ഒത്തുചേർന്നത്.
വേദിയിൽ സദ്ഗുരുവുമായി സംസാരിക്കുകയായിരുന്ന അനന്ത് അംബാനിയുടെ സംഭാഷണത്തിൽ ഇടപെടാൻ ഷാരുഖ് ഖാൻ ശ്രമിക്കുന്നതും, ഈ സമയം അനന്ത് കൈവിരൽ ചൂണ്ടി നിശബ്ദനാകാൻ ആവശ്യപ്പെടുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. എന്നാൽ ഇവർ തമ്മിൽ സംസാരിച്ചത് എന്താണെന്ന് വിഡിയോയിൽ വ്യക്തമല്ല.
Tags : Shah Rukh Khan' Viral Video Legal Action social media influencer cinema bollywood