ഷാഹിദ് കപൂറിനെ നായകനാക്കി വിശാൽ ഭരദ്വാജ് സംവിധാനം ചെയ്യുന്ന ആക്ഷൻ കോമഡി എന്റർടെയ്നർ ഓ റോമിയോ എന്ന ചിത്രത്തിന്റെ ടീസർ എത്തി. ഹൈദർ, കമീനേ എന്നീ ചിത്രങ്ങൾക്കുശേഷം ഷാഹിദും വിശാലും ഒന്നിക്കുന്ന സിനിമ കൂടിയാണിത്.
നാനാ പടേക്കർ, തൃപ്തി ദിമ്റി, തമന്ന ഭാട്ടിയ, അവിനാശ് തിവാരി, ഫരിദ ജലാൽ, ദിഷ പഠാണി, ഹുസൈൻ ദലാൽ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.
സാജിദ് നദിയാദ്വാലയാണ് നിർമാണം. റോഹൻ നരുലയും വിശാൽ ഭരദ്വാജും ചേർന്നാണ് തിരക്കഥ. ചിത്രം ഫെബ്രുവരി 13ന് തിയറ്ററുകളിലെത്തും
Tags : Shahid Kapoor Vishal Bhardwaj O Romeo teaser