x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യൂ​ത്തി​ന്‍റെ കൗ​തു​ക​വു​മാ​യി പ്ര​ക​മ്പ​നം; ഫ​സ്റ്റ്ലു​ക്ക് പു​റ​ത്തി​റ​ക്കി കാ​ർ​ത്തി​ക്ക് സു​ബ്ബ​രാ​ജ്


Published: November 3, 2025 12:05 PM IST | Updated: November 3, 2025 12:42 PM IST

സാ​ഗ​ർ സൂ​ര്യ, ഗ​ണ​പ​തി, അ​മീ​ൻ എ​ന്നി​വ​രെ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി വി​ജേ​ഷ് പാ​ണ​ത്തൂ​ർ ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന പ്ര​ക​മ്പ​നം എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ്ലു​ക്ക് കാ​ർ​ത്തി​ക് സു​ബ്ബ​രാ​ജ് പ്ര​കാ​ശ​നം ചെ​യ്തു.

കാ​മ്പു​ള്ള ക​ഥ​ക​ൾ​ക്ക് മ​ല​യാ​ള സി​നി​മ ന​ൽ​കു​ന്ന പ്രാ​ധാ​ന്യം മ​റ്റൊ​രു ഭാ​ഷ​യും ന​ൽ​കു​ന്നി​ല്ലെ​ന്ന് കാ​ർ​ത്തി​ക് സു​ബ്ബ​രാ​ജ്പ​റ​ഞ്ഞു. ന​വ​ര​സ ഫി​ലിം​സ്, ല​ക്ഷ്മി നാ​ഥ് ക്രി​യേ​ഷ​ൻ​സ്, എ​ന്നീ ബാ​ന​റു​ക​ളി​ൽ ശ്രീ​ജി​ത്ത്, സു​ധീ​ഷ്, ബ്ലെ​സി എ​ന്നി​വ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

വ്യ​ത്യ​സ്ഥ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും ന​ഗ​ര​ത്തി​ലെ ഒ​രു കാ​മ്പ​സി​ൽ പ​ഠി​ക്കാ​നെ​ത്തു​ന്ന മൂ​ന്നു കു​ട്ടി​ക​ളു​ടെ ഹോ​സ്റ്റ​ൽ ജീ​വി​ത​ത്തി​ന്‍റെ ര​സ​ക്കൂ​ട്ടു​ക​ളാ​ണ് തി​ക​ഞ്ഞ ന​ർ​മ്മ മു​ഹൂ​ർ​ത്ത​ങ്ങ​ളി​ലൂ​ടെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ജോ​ണി ആ​ന്‍റ​ണി അ​സീ​സ് നെ​ടു​മ​ങ്ങാ​ട്, മ​ല്ലി​കാ സു​കു​മാ​ര​ൻ, പി.​പി. കു​ഞ്ഞി​കൃ​ഷ്ണ​ൻ, ക​ലാ​ഭ​വ​ൻ ന​വാ​സ്, കു​ട​ശ​നാ​ട് ക​ന​കം, ഗം​ഗാ മീ​ര, സു​ബി​ൻ ടാ​ർ​സ​ൻ, സ​നീ​ഷ് പ​ല്ലി എ​ന്നി​വ​രും പ്ര​ധാ​ന താ​ര​ങ്ങ​ളാ​ണ്.

ശ്രീ​ഹ​രി​യു​ടേ​താ​ണു തി​ര​ക്ക​ഥ. സം​ഗീ​തം - ബി​ബി​ൻ അ​ശോ​ക​ൻ, ഛായാ​ഗ്ര​ഹ​ണം - ആ​ൽ​ബി. എ​ഡി​റ്റിം​ഗ് - സൂ​ര​ജ് ഇ. ​എ​സ്, ക​ലാ​സം​വി​ധാ​നം - സു​ഭാ​ഷ് ക​രു​ൺ. മേ​ക്ക​പ്പ് -ജ​യ​ൻ പൂ​ങ്കു​ളം.​കോ​സ്റ്റ്യും - ഡി​സൈ​ൻ-​സു​ജി​ത് മ​ട്ട​ന്നൂ​ർ. സ്റ്റി​ൽ​സ് - ജ​സ്റ്റി​ൻ. ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ - അം​ബ്രോ​സ് വ​ർ​ഗീ​സ്. പ്രൊ​ജ​ക്റ്റ് ഡി​സൈ​ന​ർ - സൈ​നു​ദ്ദീ​ൻ വ​ർ​ണ ചി​ത്ര, പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ്സ് - ശ​ശി പൊ​തു​വാ​ൾ, ക​മ​ലാ​ക്ഷ​ൻ പ​യ്യ​ന്നൂ​ർ. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ - ന​ന്ദു പൊ​തു​വാ​ൾ.

കൊ​ച്ചി, ക​ണ്ണൂ​ർ, എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യ ഈ ​ചി​ത്ര​ത്തി​ന്‍റെ പോ​സ്റ്റ് പ്രൊ​ഡ​ക്ഷ​ൻ ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​യി വ​രു​ന്നു. പി​ആ​ർ​ഒ-​വാ​ഴൂ​ർ ജോ​സ്.

Tags : Prakambanam Ganapathy Sagar Surya Movie News

Recent News

Corehub Up