x
ad
Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മികച്ച ചിത്രങ്ങൾക്കായി ക്ഷമയോടെ കാത്തിരിക്കൂ; വ​ന്യ​ജീ​വി ഫോ​ട്ടോ​ഗ്ര​ഫി​ അനുഭവങ്ങൾ പങ്കുവച്ച് രവീണ ടണ്ടൻ

സിനിമ ഡെസ്ക്
Published: June 29, 2026 09:54 AM IST | Updated: June 29, 2026 09:54 AM IST

രവീണ ടണ്ടൻ.

വെ​ല്‍​ക്കം ടു ​ദി ജം​ഗി​ള്‍ എന്ന പു​തി​യ ചി​ത്ര​ത്തി​ലൂ​ടെ വെ​ള്ളി​ത്തി​ര​യി​ല്‍ വീ​ണ്ടും സ​ജീ​വ​മാ​കാ​ന്‍ ഒ​രു​ങ്ങു​ക​യാ​ണ് ബോ​ളി​വു​ഡ് സ്വ​പ്ന​താ​രം ര​വീ​ണ ട​ണ്ട​ന്‍. എ​ന്നാ​ല്‍ കാ​മ​റ​യ്ക്കു മു​ന്നി​ല്‍ മാ​ത്ര​മ​ല്ല, കാ​മ​റ​യ്ക്കു പി​ന്നി​ലും കാ​ടു​മാ​യി ര​വീ​ണ​യ്ക്ക് ആ​ഴ​മേ​റി​യ ബ​ന്ധ​മാ​ണു​ള്ള​ത്. വ​ന്യ​ജീ​വി ഫോ​ട്ടോ​ഗ്ര​ഫി​യെ ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​ക്കി​യ പ്ര​കൃ​തി​സ്‌​നേ​ഹി​യാ​ണ് താ​നെ​ന്ന് അ​ന്ത​ര്‍​ദേ​ശീ​യ കാ​മ​റ ദി​ന​ത്തി​ല്‍, ഒരു ദേശീയ മാധ്യമത്തിനു ന​ല്‍​കി​യ പ്ര​ത്യേ​ക അ​ഭി​മു​ഖ​ത്തി​ല്‍ ര​വീ​ണ പ​റ​ഞ്ഞു.

ക​ടു​വ​ക​ള്‍, പു​ള്ളി​പ്പു​ലി​ക​ള്‍, മ​യി​ലു​ക​ള്‍ തു​ട​ങ്ങി കാ​ട്ടി​ലെ വ​ന്യ​മ​നോ​ഹാ​രി​ത​ക​ളെ പകർത്തുന്നതു രവീണയുടെ ജീവിതത്തിന്‍റെ ഭാഗമാണ്. അ​തേ​സ​മ​യം, വ​ന്യ​ജീ​വി ഫോ​ട്ടോ​ഗ്ര​ഫി അ​ത്ര എ​ളു​പ്പ​മ​ല്ലെ​ന്നും ര​വീ​ണ പ​റഞ്ഞു:
വ​ന്യ​ജീ​വി ഫോ​ട്ടോ​ഗ്ര​ഫി​യു​ടെ ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി, ന​മു​ക്ക് ഒ​ന്നും മു​ന്‍​കൂ​ട്ടി നി​ശ്ച​യി​ക്കാ​ന്‍ ക​ഴി​യി​ല്ല എ​ന്ന​താ​ണ്. ഒ​രു ക​ടു​വ​യോ​ട് ഇ​ങ്ങ​നെ നി​ല്‍​ക്കൂ എ​ന്നു പ​റ​യാ​ന്‍ ന​മു​ക്കാ​വി​ല്ല. കാ​ട് ന​മു​ക്കൊ​ന്നും ത​രാ​ന്‍ ക​ട​പ്പെ​ട്ടി​ട്ടി​ല്ല, അ​വി​ടെ​യു​ള്ള ഓ​രോ ചി​ത്ര​വും ന​മ്മ​ള്‍ ക​ഠി​ന​പ്ര​യ​ത്‌​ന​ത്തി​ലൂ​ടെ നേ​ടി​യെ​ടു​ക്കേ​ണ്ട​താ​ണ്.

 

K-Rail Survey

തന്‍റെ ഫോ​ട്ടോ​ഗ്ര​ഫി ജീ​വി​ത​ത്തി​ലെ അ​വി​സ്മ​ര​ണീ​യ​മാ​യ അ​നു​ഭ​വം ര​വീ​ണ പ​ങ്കു​വ​യ്ക്കു​ക​യു​ണ്ടാ​യി. സ​ത്പു​ര ടൈ​ഗ​ര്‍ റി​സ​ര്‍​വി​ല്‍ ന​ട​ത്തി​യ സ​ഫാ​രി​ക്കി​ടെ​യാ​യി​രു​ന്നു അ​ത്. ക​ടു​ത്ത ചൂ​ടി​ല്‍, ശ്വാ​സം പോ​ലും അ​ട​ക്കി​പ്പി​ടി​ച്ച് അ​വ​ര്‍ ജീ​പ്പി​ല്‍ കാ​ത്തി​രു​ന്നു. സൂ​ര്യ​ന്‍ അ​സ്ത​മി​ച്ച​തോ​ടെ മ​ട​ങ്ങാ​ന്‍ ഗൈ​ഡു​ക​ള്‍ തി​ടു​ക്കം കൂ​ട്ടി. എ​ന്നാ​ല്‍ അ​വി​ടെ​ത്ത​ന്നെ തു​ട​രാ​നാ​യി​രു​ന്നു ര​വീ​ണ​യു​ടെ തീ​രു​മാ​നം. ഒ​ടു​വി​ല്‍ അ​വ​രു​ടെ ക്ഷ​മ​യ്ക്ക് ഫ​ല​മു​ണ്ടാ​യി; ഒ​രു പെ​ണ്‍​ക​ടു​വ അ​വ​ര്‍​ക്കു നേ​രെ ന​ട​ന്നു വ​ന്നു.

വെ​റും മൂ​ന്ന് സെ​ക്ക​ന്‍​ഡ് മാ​ത്ര​മാ​ണ് എ​നി​ക്ക് ല​ഭി​ച്ച​ത്. ആ ​ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ല്‍ ഞാ​ന്‍ ആ ​ചി​ത്രം പ​ക​ര്‍​ത്തി. അ​പ്പോ​ഴ​ത്തെ എ​ന്‍റെ ആ​വേ​ശം കാ​ര​ണം കൈ​ക​ള്‍ വി​റ​ച്ചു. ക്യാ​മ​റ ഫ്രെ​യിം പോ​ലും ഇ​ള​കി. ഇ​പ്പോ​ള്‍ എ​ന്‍റെ ദൃ​ശ്യ​യാ​ത്ര​ക​ളി​ല്‍ മ​ക​ള്‍ രാ​ഷാ ത​ദാ​നി​യും കൂ​ടെ​യു​ണ്ടാ​കാ​റു​ണ്ട്. പ​ണ്ട് സ​ഫാ​രി​ക​ളി​ല്‍ ഒ​പ്പം വ​ന്നി​രു​ന്ന മ​ക​ള്‍ ഇ​ന്ന് തന്‍റെ കാ​മ​റ​യ്ക്ക് മു​ന്നി​ലെ പ്ര​ധാ​ന മോ​ഡ​ലു​ക​ളി​ല്‍ ഒ​രാ​ളാ​ണ് - ര​വീ​ണ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

K-Rail Survey

ര​വീ​ണ ത​ന്‍റെ ചി​ത്ര​ങ്ങ​ളു​ടെ പ്ര​ദ​ര്‍​ശ​നം ന​ട​ത്തി​യി​രു​ന്നു. അ​തൊ​രു ഗ്രൂ​പ്പ് പ്ര​ദ​ര്‍​ശ​നം ആ​യി​രു​ന്നു. 76 പ്ര​മു​ഖ ഫോ​ട്ടോ​ഗ്രാ​ഫ​ര്‍​മാ​ര്‍​ക്കൊ​പ്പ​മാ​ണ് ര​വീ​ണ ത​ന്‍റെ ചി​ത്ര​ങ്ങ​ളു​മാ​യെ​ത്തി​യ​ത്. ചി​ത്ര​ങ്ങ​ളു​ടെ സാ​ങ്കേ​തി​ക തി​ക​വി​നേ​ക്കാ​ള്‍ അ​തി​ല​ട​ങ്ങി​യി​രി​ക്കു​ന്ന വി​കാ​ര​ങ്ങ​ളെ ആ​ളു​ക​ള്‍ അ​ഭി​ന​ന്ദി​ക്കു​മ്പോ​ഴാ​ണ് ത​നി​ക്ക് കൂ​ടു​ത​ല്‍ സ​ന്തോ​ഷം തോ​ന്നാ​റെ​ന്ന് 53-കാ​രി​യാ​യ താ​രം പ​റ​ഞ്ഞു.

മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍, ഫോ​ട്ടോ​ഗ്ര​ഫി എ​ല്ലാ​വ​രി​ലേ​ക്കും എ​ത്തി​ച്ച​തി​നെ ര​വീ​ണ സ്വാ​ഗ​തം ചെ​യ്തു. എ​ന്നാ​ല്‍ പെ​ട്ടെ​ന്ന് ഒ​രു ചി​ത്രം പ​ക​ര്‍​ത്തു​ന്ന​തും വ​ന്യ​ജീ​വി ഫോ​ട്ടോ​ഗ്ര​ഫി​യും ത​മ്മി​ല്‍ വ​ലി​യ വ്യ​ത്യാ​സ​മുണ്ട്:
പ്ര​കൃ​തി​യി​ലെ പ്ര​കാ​ശത്തിന്‍റെ മാ​റ്റ​ങ്ങ​ളും വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ പെ​രു​മാ​റ്റ രീ​തി​ക​ളും മ​ന​സി​ലാ​ക്കാ​ന്‍ സാ​ധി​ക്ക​ണം. മൃ​ഗ​ങ്ങ​ള്‍ ന​ല്‍​കു​ന്ന സൂ​ച​ന​ക​ള്‍ തി​രി​ച്ച​റി​യാ​നും അ​വ അ​ടു​ത്ത​താ​യി എ​ങ്ങോ​ട്ട് നീ​ങ്ങു​മെ​ന്നു പ്ര​വ​ചി​ക്കാ​നും ഒ​രു ഫോ​ട്ടോ​ഗ്രാ​ഫ​ര്‍​ക്ക് ക​ഴി​യ​ണം.
ക്ഷ​മ​യാ​ണ് വ​ന്യ​ജീ​വി ഫോ​ട്ടോ​ഗ്ര​ഫി​യു​ടെ താ​ക്കോ​ല്‍. ആ​ളു​ക​ളി​ല്‍ ഏ​റ്റ​വും കു​റ​വു​ള്ള​തും അ​തു​ത​ന്നെ​യാ​ണ്. മി​ക​ച്ച വ​ന്യ​ജീ​വി ചി​ത്ര​ങ്ങ​ള്‍ ഒ​രി​ക്ക​ലും ഒ​രു അ​വി​ചാ​രി​ത സം​ഭ​വ​മ​ല്ല; മ​റി​ച്ച് അ​ത് നി​ര​ന്ത​ര​മാ​യ ശ്ര​മ​ങ്ങ​ളു​ടെ​യും കാ​ത്തി​രി​പ്പിന്‍റെയും മൃ​ഗ​ങ്ങ​ളോ​ടു​ള്ള ആ​ദ​ര​വി​ന്‍റെ​യും ഫ​ല​മാ​ണ്- രവീണ ടണ്ടൻ പ​റ​ഞ്ഞു.

Tags : Raveena Tandon wildlife photography Bollyywood Film News

Recent News

Corehub Up