x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

​നീ​ലാ​ഞ്ജാ​ന പൂ​വി​ൻ താ​രാ​ട്ടു​പാ​ട്ട് മ​ട​ങ്ങി; ഇ​നി​യി​ല്ല എ​സ്പി​വി....


Published: February 3, 2026 12:44 PM IST | Updated: February 3, 2026 12:46 PM IST

കി​ലു​കി​ൽ പ​മ്പ​ര​വും ക​റു​ക​വ​യ​ൽ കു​രു​വി​യും ശാ​ന്ത​മീ രാ​ത്രി​യു​മെ​ല്ലാം ചു​ണ്ടു​ക​ളി​ൽ മൂ​ളി​പ്പാ​ട്ടാ​യി വ​രു​മ്പോ​ൾ മ​ല​യാ​ളി​ക​ൾ​ക്ക് പി​ന്നി​ൽ എ​സ്.​പി. വെ​ങ്കി​ടേ​ഷ് എ​ന്ന മാ​ന്ത്രി​ക​നു​ണ്ടാ​യി​രു​ന്നു. നീ​ലാ​ഞ്ജാ​ന പൂ​വി​ൻ താ​രാ​ട്ടു​പാ​ട്ട് പോ​ലെ​യാ​യി​രു​ന്നു വെ​ങ്കി​ടേ​ഷി​ന്‍റെ ഓ​രോ പാ​ട്ടു​ക​ളും. ബാ​ല്യ​വും കൗ​മാ​ര​വും യൗ​വ​ന​വും വാ​ർ​ധ​ക്യ​വും പി​ന്നി​ടു​മ്പോ​ഴും എ​സ്പി​വി​യു​ടെ ഒ​രു പാ​ട്ടെ​ങ്കി​ലും ആ​സ്വാ​ദി​ക്കാ​ത്ത​വ​ർ ഉ​ണ്ടാ​കു​മോ...

പൂ​ത്തു​ല​ഞ്ഞ് നി​ൽ​ക്കു​ന്ന പൂ​ക്ക​ൾ പോ​ലെ​യാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ ഗാ​ന​ങ്ങ​ളെ​ല്ലാം. എ​ല്ലാ പാ​ട്ടു​ക​ളി​ലും അ​തി​ന്‍റേ​താ​യ ഭം​ഗി നി​ല​നി​ർ​ത്തി. ആ​സ്വാ​ദ​ന​ത്തി​ന്‍റെ പാ​ര​മ്യ​ത്തി​ലെ​ത്തി​ച്ചു.

 

രാ​ത്രി​യു​ടെ സ്വാ​ത​ന്ത്ര്യ​ത്തി​ല്‍ വി​രി​ഞ്ഞ ശാ​ന്ത​മീ രാ​ത്രി​യി​ല്‍... മ​ന്നാ​ഡി​യാ​രു​ടെ പ്ര​ണ​യ തീ​ക്ഷ്ണ​ത പ​റ​ഞ്ഞ ത​ളി​ര്‍​വെ​റ്റി​ല​യു​ണ്ടോ... വി​ശ്വാ​സ​ത്തി​ന്‍റെ​യും അ​വി​ശ്വാ​സ​ത്തി​ന്‍റെ​യും വീ​ര്‍​പ്പു​മു​ട്ട​ലു​ക​ള്‍ ഇ​ഴ​ചേ​ര്‍​ന്ന പൈ​തൃ​ക​ത്തി​ലെ, വാ​ല്‍​ക്ക​ണ്ണെ​ഴു​തി​യ മ​ക​ര​നി​ലാ​വി​ല്‍, പ്ര​ണ​യ​ത്തി​ന്‍റെ അ​ഴ​കി​ല്‍ വി​രി​ഞ്ഞ മി​ന്നാ​ര​ത്തി​ലെ ഗാ​ന​ങ്ങ​ള്‍, കി​ലു​ക്ക​ത്തി​ലെ കു​സൃ​തി​പ്പാ​ട്ടു​ക​ള്‍,

കെ.​എ​സ്. ചി​ത്ര​യു​ടെ അ​ന്നോ​ളം കേ​ട്ടി​ട്ടി​ല്ലാ​ത്തൊ​രു ആ​ലാ​പ​ന ശൈ​ലി അ​വ​ത​രി​പ്പി​ച്ച സ്ഫ​ടി​ക​ത്തി​ലെ ഗാ​ന​ങ്ങ​ള്‍, സ്നേ​ഹം മാ​ത്രം മ​ന​സി​ലു​ള്ള ചേ​ട്ട​ന്‍റെ ക​ഥ പ​റ​ഞ്ഞ വാ​ല്‍​സ​ല്യ​ത്തി​ലെ ഗാ​ന​ങ്ങ​ള്‍, ശാ​സ്ത്രീ​യ സം​ഗീ​ത​ത്തി​ന്‍റെ ഭം​ഗി​യ​റി​യി​ച്ച സോ​പാ​ന​ത്തി​ലെ ഗാ​ന​ങ്ങ​ള്‍, ബാ​ഗി ജീ​ന്‍​സും ഷൂ​സു​മ​ണി​ഞ്ഞ പെ​ണ്ണി​നെ കു​റി​ച്ചു പാ​ടി​യ സൈ​ന്യ​ത്തി​ലെ പാ​ട്ടു​ക​ള്‍...​അ​ങ്ങ​നെ എ​ത്ര​യെ​ത്ര ഗാ​ന​ങ്ങ​ള്‍. 

 

ആ ​ഗാ​ന​ങ്ങ​ളെ​ല്ലാം ഇ​നി​യും കേ​ൾ​ക്കും...​സം​ഗീ​തം ആ​സ്വ​ദി​ക്കു​ന്ന​വ​രെ​യു​ള്ളി​ൽ എ​സ്.​പി. വെ​ങ്കി​ടേ​ഷ് എ​ന്നും ജീ​വി​ക്കും.

Tags : S. P. Venkatesh Indian music director

Recent News

Corehub Up