x
ad
Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​നി​ക്കാ​ണ് ഏ​ട്ട​നോ​ട് ആ​ദ്യം ഇ​ഷ്ടം തോ​ന്നി​യ​ത്; പ്ര​ണ​യ​ക​ഥ തു​റ​ന്നു​പ​റ​ഞ്ഞ് ശ്രീ​ക​ല​യും ഭ​ർ​ത്താ​വ് വി​പി​നും!


Published: August 27, 2026 10:48 PM IST | Updated: August 27, 2026 10:48 PM IST

മാ​ന​സ​പു​ത്രി​യി​ലെ സോ​ഫി എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​ങ്ക​രി​യാ​യി മാ​റി​യ ശ്രീ​ക​ല ശ​ശി​ധ​ര​ൻ ത​ന്‍റെ പ്ര​ണ​യ​ത്തെ​യും വി​വാ​ഹ​ത്തെ​യും കു​റി​ച്ച് മ​ന​സു തു​റ​ക്കു​ന്നു. ഭ​ർ​ത്താ​വ് വി​പി​നൊ​പ്പം ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് താ​രം ഈ ​ഓ​ർ​മ്മ​ക​ൾ പ​ങ്കു​വെ​ച്ച​ത്.

അ​ടു​ത്ത​ടു​ത്ത വീ​ടു​ക​ളി​ലാ​യി​രു​ന്നു താ​മ​സ​മെ​ങ്കി​ലും വി​പി​നോ​ട് ആ​ദ്യം ഇ​ഷ്ടം തോ​ന്നി​യ​ത് ശ്രീ​ക​ല​യ്ക്കാ​യി​രു​ന്നു. ആ​ഘോ​ഷ​ദി​ന​ങ്ങ​ളി​ലെ ആ​ശം​സ​ക​ളി​ലൂ​ടെ ആ​രം​ഭി​ച്ച ആ ​അ​ടു​പ്പം പി​ന്നീ​ട് പ്ര​ണ​യ​മാ​യി വ​ള​രു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, വി​പി​ന്‍റെ ഒ​രു സു​ഹൃ​ത്തി​ന് ശ്രീ​ക​ല​യോ​ട് പ്ര​ണ​യ​മു​ണ്ടാ​യി​രു​ന്നു.

ഈ ​വി​ഷ​യം അ​റി​യാ​തെ സു​ഹൃ​ത്ത് പ്ര​ണ​യാ​ഭ്യ​ർ​ഥ​ന​യു​മാ​യി എ​ത്തി​യ​പ്പോ​ൾ, ത​നി​ക്ക് ഇ​ഷ്ടം വി​പി​നോ​ടാ​ണെ​ന്ന കാ​ര്യം ശ്രീ​ക​ല തു​റ​ന്നു​പ​റ​ഞ്ഞു. സൗ​ഹൃ​ദ​ത്തി​ന് ഏ​റെ വി​ല​ക​ൽ​പ്പി​ച്ചി​രു​ന്ന വി​പി​ന് പെ​ട്ടെ​ന്നൊ​രു തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. സു​ഹൃ​ത്തി​ന്‍റെ മ​ന​സ​റി​ഞ്ഞ ശേ​ഷം പി​ന്നീ​ട് തീ​രു​മാ​നി​ക്കാ​മെ​ന്നാ​ണ് അ​ദ്ദേ​ഹം ആ​ദ്യം അ​റി​യി​ച്ച​ത്.

ശ്രീ​ക​ല​യു​ടെ പ്ര​ണ​യാ​ഭ്യ​ർ​ഥ​ന ത​ന്നെ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​ക്കി​യെ​ന്ന് വി​പി​നും വ്യ​ക്ത​മാ​ക്കു​ന്നു. സു​ഹൃ​ത്ത് ആ​ഗ്ര​ഹി​ച്ച പെ​ൺ​കു​ട്ടി​യെ സ്വ​ന്ത​മാ​ക്കു​ന്ന​ത് സൗ​ഹൃ​ദ​ത്തോ​ടു​ള്ള ച​തി​യാ​കു​മോ എ​ന്ന​താ​യി​രു​ന്നു വി​പി​ന്‍റെ ആ​ശ​ങ്ക.

എ​ന്നാ​ൽ സു​ഹൃ​ത്തു​മാ​യി തു​റ​ന്നു​സം​സാ​രി​ക്കു​ക​യും അ​ദ്ദേ​ഹ​ത്തി​ന് എ​തി​ർ​പ്പു​ക​ളൊ​ന്നു​മി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക​യും ചെ​യ്ത ശേ​ഷ​മാ​ണ് വി​പി​ൻ ശ്രീ​ക​ല​യു​ടെ പ്ര​ണ​യം സ്വീ​ക​രി​ച്ച​ത്.

അ​ടു​ത്ത ബ​ന്ധു​ക്ക​ൾ കൂ​ടി​യാ​യ ഇ​രു​വ​ർ​ക്കും വീ​ട്ടു​കാ​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് വ​ലി​യ പി​ന്തു​ണ തു​ട​ക്ക​ത്തി​ൽ ല​ഭി​ച്ചി​രു​ന്നി​ല്ല. എ​ങ്കി​ലും നീ​ണ്ട നാ​ള​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ലാ​ണ് ഇ​രു​വ​രും വി​വാ​ഹി​ത​രാ​യ​ത്.

Tags : SreekalaSashidharan ManasaputhriSophie SreekalaVipin AsianetSerials MalayalamSerialNews

Recent News

Corehub Up