ചിത്രത്തിന്റെ പോസ്റ്റർ
പ്രശാന്ത് വർമ ഒരുക്കുന്ന ‘മഹാകാളി: ശുക്രാചാര്യാസ് വാർ ക്രൈ’ എന്ന ചിത്രത്തിന്റെ ടീസർ എത്തി. അസുരഗുരു ശുക്രാചാര്യർ ആയി അക്ഷയ് ഖന്ന അഭിനയിക്കുന്നു. ഗംഭീര ഗെറ്റപ്പിലാണ് അദ്ദേഹം ചിത്രത്തിലെത്തുന്നത്.
ശ്രീയ റെഡ്ഡി, ഭൂമി ഷെട്ടി, രോഹിത് സരഫ്, രാകേഷ് ബേദി, സമുദ്രക്കനി, രജത് കപൂർ, മുരളി ശർമ, നാസർ, പൃഥ്വിരാജ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. സംഗീതം സ്മരൺ സായി.
‘ഹനുമാൻ’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ പ്രശാന്ത് വർമ സിനിമാറ്റിക് യൂണിവേഴ്സ് സൃഷ്ടിച്ച സംവിധായകൻ പ്രശാന്ത് വർമയുടെ രചനയിൽ ഒരുങ്ങുന്ന പുതിയ സിനിമയാണ് ‘മഹാകാളി’.
വനിതാ സൂപ്പർ ഹീറോ സിനിമ കൂടിയാണിത്. പ്രശാന്ത് വർമ സിനിമാറ്റിക് യൂണിവേഴ്സിലെ മൂന്നാം ചിത്രമായി ഒരുക്കുന്ന ‘മഹാകാളി’ സംവിധാനം ചെയ്യുന്നത് പൂജ അപർണ കൊല്ലുരുവാണ്. ആർകെഡി സ്റ്റുഡിയോയുടെ ബാനറിൽ റിവാസ് രമേശ് ദുഗ്ഗൽ നിർമിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ആർ.കെ. ദുഗ്ഗൽ.
ആത്മീയതയും പുരാണവും സമകാലിക പ്രശ്നങ്ങളുമായി സംയോജിപ്പിച്ച് കൊണ്ടാണ് വനിതാ സൂപ്പർ ഹീറോ ചിത്രമായി ‘മഹാകാളി’ ഒരുക്കുന്നത്. ഇന്ത്യൻ സിനിമയിലെ സ്റ്റീരിയോടൈപ്പുകൾ തകർത്തു കൊണ്ട്, ഈ ശക്തമായ സാമൂഹിക പ്രസക്തിയുള്ള ചിത്രത്തിലൂടെ കറുത്ത നിറമുള്ള ഒരു നായികയെ സൂപ്പർഹീറോ മഹാകാളി ആയി അവതരിപ്പിക്കുകയാണ്.
കാളി ദേവിയുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്ന ബംഗാളിന്റെ പശ്ചാത്തലത്തിലാണ് ഈ ചിത്രം ഒരുക്കുന്നത്.