ദൃശ്യം 3 യിലെ സർപ്രൈസ് കഥാപാത്രത്തിന്റെ വീഡിയോ പുറത്തുവിട്ട് അണിയറപ്രവർത്തകർ. ദൃശ്യത്തിന്റെ ആദ്യഭാഗങ്ങളിൽ ജോർജുകുട്ടിയെ വിറപ്പിച്ച സഹദേവന്റെ ക്യാരക്ടർ വീഡിയോയാണ് പുറത്തുവിട്ടത്. ചിത്രത്തിൽ ഷാജോൺ ആണ് സഹദേവനെ അവതരിപ്പിച്ചത്.
സഹദേവന്റെ കഥാപാത്രം ചിത്രത്തിൽ ഇല്ലെന്നായിരുന്നു അണിയറപ്രവർത്തകർ ആദ്യം പറഞ്ഞിരുന്നത്. എന്നാൽ സർപ്രൈസ് എൻട്രിയായി സഹദേവനെത്തിയത് ആരാധകർക്ക് അത്ഭുതമായി.
അതേസമയം സിനിമ ബോക്സ്ഓഫിസിലും കുതിപ്പ് തുടരുകയാണ്. ഏഴാം ദിനമെത്തുമ്പോള്‍ ചിത്രം 200 കോടി ക്ലബ്ബിൽ ഇടംപിടിച്ചു കഴിഞ്ഞു. ‘എമ്പുരാൻ’, ‘തുടരും ’എന്നീ ചിത്രങ്ങൾക്കു ശേഷം 200 കോടി ക്ലബ്ബിൽ കയറുന്ന മൂന്നാമത്തെ മോഹൻലാൽ ചിത്രമാണിത്. രണ്ടാം വാരം എത്തുമ്പോഴും 500 തിയറ്ററുകളിലാണ് കേരളത്തില്‍ ‘ദൃശ്യം 3’ പ്രദര്‍ശിപ്പിക്കുന്നത്.