x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ന്‍റെ ചി​രി കാ​ണാ​ന്‍ ഭം​ഗി​യി​ല്ലെ​ന്നു പ​റ​ഞ്ഞു, പ​ത്തു വ​ർ​ഷം അ​തെ​ന്നെ വേ​ട്ട​യാ​ടി: നേ​ഹ ധൂ​പി​യ പ​റ​യു​ന്നു


Published: June 1, 2026 03:04 PM IST | Updated: June 1, 2026 03:04 PM IST

ബോ​ളി​വു​ഡ്-​തെ​ന്നി​ന്ത്യ​ൻ പ്രേ​ക്ഷ​ക​ർ​ക്ക് പ്രി​യ​പ്പെ​ട്ട താ​ര​മാ​ണ് നേ​ഹ ധൂ​പി​യ. 2002 ൽ ​മി​സ് ഇ​ന്ത്യ പ​ട്ടം നേ​ടി​യ നേ​ഹ ആ ​വ​ർ​ഷം ത​ന്നെ മി​സ് യൂ​ണി​വേ​ഴ്‌​സി​ൽ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് പ​ങ്കെ​ടു​ത്തി​രു​ന്നു. തെ​ലു​ങ്ക് ചി​ത്ര​ത്തി​ലൂ​ടെ സി​നി​മ​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച നേ​ഹ പി​ന്നീ​ട് ബോ​ളി​വു​ഡി​ലേ​ക്ക് ചു​വ​ടു​മാ​റ്റി​യി​രു​ന്നു. 

ഇ​പ്പോ​ഴി​താ ക​രി​യ​റി​ലു​ട​നീ​ളം താ​ൻ നേ​രി​ട്ട ബോ​ഡി ഷെ​യ്‌​മിം​ഗി​നെ​ക്കു​റി​ച്ചും അ​ത് ത​ന്‍റെ ജീ​വി​ത​ത്തെ എ​ങ്ങ​നെ​യാ​ണു മാ​റ്റി​മ​റി​ച്ച​ത് എ​ന്ന​തി​നെ​ക്കു​റി​ച്ചും നേ​ഹ പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണ് ച​ർ​ച്ച​യാ​വു​ന്ന​ത്.

ഒ​രു ടി​വി ഷോ​യു​ടെ ഓ​ഡി​ഷ​ന് പോ​യ​പ്പോ​ൾ അ​തി​ന്‍റെ കാ​സ്റ്റിം​ഗ് ഡ​യ​റ​ക്ട​ർ ത​ന്‍റെ ചി​രി കാ​ണാ​ൻ ഭം​ഗി​യി​ല്ലെ​ന്ന് പ​റ​ഞ്ഞു​വെ​ന്നും പി​ന്നീ​ട് മി​സ് ഇ​ന്ത്യ നേ​ടി​യ​പ്പോ​ഴും ത​നി​ക്കു ചി​രി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്നും നേ​ഹ പ​റ​യു​ന്നു. ഇ​ക്കാ​ര്യം പ​ത്തു വ​ർ​ഷ​ത്തോ​ളം ത​ന്നെ ബാ​ധി​ച്ചു​വെ​ന്നും നേ​ഹ കൂ​ട്ടി​ച്ചേ​ർ​ത്തു. ഒ​രു ടി​വി ഷോ​യ്ക്കി​ടെ​യാ​യി​രു​ന്നു നേ​ഹ​യു​ടെ പ്ര​തി​ക​ര​ണം.

എ​ന്‍റെ ക​രി​യ​റി​ന്‍റെ തു​ട​ക്കം. ഞാ​ന്‍ ഇ​ന്‍​ഡ​സ്ട്രി​യി​ല്‍ വ​ള​രെ പു​തി​യ​താ​യി​രു​ന്നു. ഒ​രു ടെ​ലി​വി​ഷ​ൻ ഷോ​യു​ടെ ഓ​ഡി​ഷ​നു പോ​യി. കാ​സ്റ്റിം​ഗ് ഡ​യ​റ​ക്ട​റു​ടെ കൂ​ടെ കാ​റി​ല്‍ ഇ​രി​ക്കു​ക​യാ​യി​രു​ന്നു. അ​യാ​ള്‍ എ​ന്നെ നോ​ക്കി​യ​പ്പോ​ള്‍ ഞാ​ന്‍ ചി​രി​ച്ചു. നീ ​ചി​രി​ക്ക​രു​ത്, നി​ന്‍റെ ചി​രി കാ​ണാ​ന്‍ ഭം​ഗി​യി​ല്ലെ​ന്ന് പ​റ​ഞ്ഞു. ചി​രി​ക്കാ​ത്ത​പ്പോ​ഴാ​ണ് നി​ന്‍റെ മു​ഖ​ത്തി​ന് ക​രു​ത്ത് കൂ​ടു​ത​ലെ​ന്നാ​ണു പ​റ​ഞ്ഞ​ത്.

പി​ന്നീ​ട് മി​സ് ഇ​ന്ത്യ നേ​ടി​യി​ട്ടു പോ​ലും ഞാ​ന്‍ ചി​രി​ച്ചി​ട്ടി​ല്ല. അ​ന്ന​ത്തെ ഫോ​ട്ടോ​സ് നോ​ക്കി​യാ​ല്‍ കാ​ണാം, ഞാ​ന്‍ ചി​രി​ക്കു​ന്നി​ല്ല. എ​ട്ടു പ​ത്തു വ​ര്‍​ഷ​ത്തേ​ക്ക് അ​തെ​ന്നെ ബാ​ധി​ച്ചു. എ​ല്ലാ​ത്തി​നും കാ​ര​ണം എ​ന്‍റെ ചി​രി ഭം​ഗി​യി​ല്ലെ​ന്ന് അ​വ​ര്‍ പ​റ​ഞ്ഞ​തി​നാ​ലാ​ണ്- നേ​ഹ ധൂ​പി​യ പ​റ​യു​ന്നു.

Tags : Neha Dhupia movie news

Recent News

Corehub Up