x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​സാ​മി​ലും 25 ല​ക്ഷ​ത്തി​ന്‍റെ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ്; കോ​ൺ​ഗ്ര​സ് പ്ര​ക​ട​ന​പ​ത്രി​ക പു​റ​ത്തി​റ​ക്കി


Published: March 29, 2026 08:28 PM IST | Updated: March 29, 2026 08:29 PM IST

ദി​സ്പു​ർ: ആ​സാം നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​ക​ട​ന​പ​ത്രി​ക പു​റ​ത്തി​റ​ക്കി. അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ 25 ല​ക്ഷം രൂ​പ​യു​ടെ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​മെ​ന്ന് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ പു​റ​ത്തി​റ​ക്കി​യ പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ പ​റ​യു​ന്നു.

സ്ത്രീ​ക​ൾ​ക്കു​ള്ള ധ​ന​സ​ഹാ​യം, ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ്, ഭൂ​മി അ​വ​കാ​ശം എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള അ​ഞ്ച് പ്ര​ധാ​ന ഗ്യാ​ര​ന്‍റി​ക​ളാ​ണ് വാ​ഗ്ദ‌ാ​നം ചെ​യ്യു​ന്ന​ത്. കോ​ൺ​ഗ്ര​സ് അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ എ​ല്ലാ സ്ത്രീ​ക​ൾ​ക്കും നി​ബ​ന്ധ​ന​ക​ളി​ല്ലാ​തെ പ്ര​തി​മാ​സ ധ​ന​സ​ഹാ​യം ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ വ​ഴി ന​ൽ​കും.

കൂ​ടാ​തെ സ്വ​ന്ത​മാ​യി വ്യ​വ​സാ​യം തു​ട​ങ്ങാ​ൻ 50,000 രൂ​പ​യും ന​ൽ​കു​മെ​ന്നും പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ പ​റ​യു​ന്നു. യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ കേ​ര​ള​ത്തി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ പേ​രി​ൽ 25 ല​ക്ഷം രൂ​പ​യു​ടെ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് ന​ട​പ്പാ​ക്കു​മെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

Tags : congress manifesto assam

Recent News

Corehub Up