ന്യൂഡൽഹി: പാചകവാതക വില വീണ്ടും വർധിപ്പിച്ച് എണ്ണക്കന്പനികൾ. വാണിജ്യ സിലിണ്ടറിന്റെ വിലയാണ് കൂട്ടിയത്. ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല. സിലിണ്ടറിന് 46 രൂപയാണ് വർധിപ്പിച്ചത്. 3131 രൂപയാണ് പുതിയ വില.
എല്ലാ മാസവും ഒന്നാം തിയതി എണ്ണക്കമ്പനികൾ പാചകവാതക വില പുനർനിശ്ചയിക്കാറുണ്ട്. ഇതിന്റെ ഭാഗമായാണ് വില വർധിപ്പിച്ചത്. കൂടാതെ രാജ്യാന്തര തലത്തിലെ ക്രൂഡ് വില വർധനയും ഹോർമൂസ് പ്രശ്നങ്ങളും വില വർധനവിനെ സ്വാധീനിച്ചിട്ടുണ്ട്.
Tags : Cooking gas prices hiked commercial cylinder