പുനെ: നാലു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ 65 വയസുകാരൻ അറസ്റ്റിൽ. വെള്ളിയാഴ്ചയാണ് ക്രൂരകൊലപാതകം നടന്നത്.
സമീപത്തു തന്നെ താമസിക്കുന്ന മുത്തശിയെ കാണാൻ പോയതായിരുന്നു പെണ്‍കുട്ടി. വൈകുന്നേരമായിട്ടും കുട്ടി തിരിച്ചെത്താതായപ്പോൾ ബന്ധുക്കളും നാട്ടുകാരും തിരഞ്ഞിറങ്ങി. ഇതിനിടെ രക്തത്തില്‍ കുളിച്ച നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ, 65 വയസ്സുകാരൻ കുട്ടിയുമായി ആളൊഴിഞ്ഞ ഇടത്തേക്കു പോകുന്നതു കണ്ടു. ഭക്ഷണം നൽകാമെന്നു പറഞ്ഞു പ്രലോഭിപ്പിച്ച് ഇയാൾ കുട്ടിയെ കന്നുകാലി തൊഴുത്തിലെത്തിച്ചു പീഡിപ്പിക്കുകയായിരുന്നു.
പീഡനശേഷം കുട്ടിയ കല്ലുകൊണ്ട് ഇടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.