x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"വ്യവസായം' എന്ന വാക്കിന് വിശദീകരണം: ഭരണഘടനാബെഞ്ച് വാദം കേൾക്കും


Published: February 17, 2026 01:39 AM IST | Updated: February 17, 2026 01:39 AM IST

ന്യൂ​​​ഡ​​​ൽ​​​ഹി: 2020ലെ ​​​ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ റി​​​ലേ​​​ഷ​​​ൻ​​​സ് കോ​​​ഡി​​​ലെ​​​യും 1947ലെ ​​​വ്യാ​​​വ​​​സാ​​​യി​​​ക ത​​​ർ​​​ക്ക നി​​​യ​​​മ​​​ത്തി​​​ലെ​​​യും "വ്യ​​​വ​​​സാ​​​യം' എ​​​ന്ന പ​​​ദ​​​ത്തി​​​നു വി​​​ശ​​​ദീ​​​ക​​​ര​​​ണം ന​​​ൽ​​​കാ​​​ൻ സു​​​പ്രീം​​​കോ​​​ട​​​തി ഒ​​​ന്പ​​​തം​​​ഗ ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​ബെ​​​ഞ്ച് രൂ​​​പ​​​വ​​​ത്ക​​​രി​​​ച്ചു.

"വ്യ​​​വ​​​സാ​​​യം' എ​​​ന്ന വാ​​​ക്കി​​​നു കീ​​​ഴി​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും ആ​​​ശു​​​പ​​​ത്രി​​​ക​​​ളും സ​​​ർ​​​ക്കാ​​​രി​​​ന്‍റെ സ്വ​​​യം​​​ഭ​​​ര​​​ണാ​​​ധി​​​കാ​​​ര പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളും വ​​​രു​​​മോ​​​യെ​​​ന്ന സ​​​ങ്കീ​​​ർ​​​ണ​​​മാ​​​യ ചോ​​​ദ്യ​​​മാ​​​ണു കോ​​​ട​​​തി ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​ബെ​​​ഞ്ചി​​​നു വി​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്.

ചു​​​രു​​​ക്ക​​​ത്തി​​​ൽ ആ​​​ശു​​​പ​​​ത്രി​​​ക​​​ളും വി​​​ദ്യാ​​​ഭ്യാ​​​സ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​മു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ യൂ​​​ണി​​​യ​​​ൻ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളും കൂ​​​ട്ടാ​​​യ വി​​​ല​​​പേ​​​ശ​​​ലു​​​ക​​​ളു​​​മ​​​ട​​​ങ്ങു​​​ന്ന തൊ​​​ഴി​​​ൽ ​​​നി​​​യ​​​മ സം​​​ര​​​ക്ഷ​​​ണ​​​ങ്ങ​​​ളെ കോ​​​ട​​​തി​​​വി​​​ധി ബാ​​​ധി​​​ക്കും.

Tags : industry Constitution bench arguments

Recent News

Corehub Up