ന്യൂഡൽഹി: നേതൃമാറ്റ ചർച്ചകൾ നടക്കുന്നതിനിടെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയേയും ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിനെയും ഹൈക്കമാൻഡ് ഡൽഹിക്ക് വിളിപ്പിച്ചു. ഇരുവരുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുനൻ ഖാർഗെ ചൊവ്വാഴ്ച ചർച്ച നടത്തും.
രാഹുൽ ഗാന്ധിയും യോഗത്തിൽ പങ്കെടുക്കും. 2028 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഭരണ, സംഘടനാ തലങ്ങളിൽ വരുത്തേണ്ട മാറ്റമാകും ചർച്ച. കേരളത്തിലെ തെരഞ്ഞെടുപ്പിന് ശേഷം നേതൃമാറ്റം പുനപരിശോധിക്കുമെന്ന് ഡി.കെ.ശിവകുമാറിന് നേതൃത്വം ഉറപ്പ് നൽകിയിരുന്നു.
നേതൃമാറ്റം വരികയാണെങ്കിൽ സിദ്ധരാമയ്യയ്ക്ക് രാജ്യസഭാ സീറ്റ് നൽകുമെന്ന് റിപ്പോർട്ടുകളുണ്ട്. അതേസമയം ഡി.കെ. ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം.
Tags : D.K. Shivakumar Siddaramaiah Karnataka