x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​സം​സ്കൃ​ത എ​ണ്ണ പ്ര​തി​സ​ന്ധി​യി​ൽ ഇ​ന്ത്യ​യ്‌​ക്ക് ആ​ശ​ങ്ക​പ്പെ​ടാ​നി​ല്ലെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ


Published: March 4, 2026 05:48 AM IST | Updated: March 4, 2026 05:48 AM IST

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​യി​ലെ സം​ഘ​ർ​ഷ​ത്തെ​ത്തു​ട​ർ​ന്നു​ണ്ടാ​യ അ​സം​സ്കൃ​ത എ​ണ്ണ പ്ര​തി​സ​ന്ധി​യി​ൽ ഇ​ന്ത്യ​യ്‌​ക്ക് ആ​ശ​ങ്ക​പ്പെ​ടാ​നി​ല്ലെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ. ഇ​ന്ത്യ​യു​ടെ പ​ക്ക​ൽ അ​സം​സ്കൃ​ത എ​ണ്ണ​യു​ടെ​യും പെ​ട്രോ​ളി​യം ഉ​ത്‌​പ​ന്ന​ങ്ങ​ളു​ടെ​യും ശേ​ഖ​രം ആ​വ​ശ്യ​ത്തി​നു​ണ്ടെ​ന്ന് പെ​ട്രോ​ളി​യം മ​ന്ത്രി ഹ​ർ​ദീ​പ് സിം​ഗ് പു​രി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

രാ​ജ്യ​മൊ​ട്ടാ​കെ പെ​ട്രോ​ളി​യം ഉ​ത്‌​പ​ന്ന​ങ്ങ​ളു​ടെ ശേ​ഖ​ര​വും വി​ത​ര​ണ​വും നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ൺ​ട്രോ​ൾ റൂം ​മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ൽ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. പെ​ട്രോ​ളി​ന്‍റെ​യും ഡീ​സ​ലി​ന്‍റെ​യും ഏ​വി​യേ​ഷ​ൻ ട​ർ​ബൈ​ൻ ഫ്യു​വ​ലി​ന്‍റെ​യും ശേ​ഖ​ര​മു​ണ്ട്.

എ​ണ്ണ​ല​ഭ്യ​ത ആ​വ​ശ്യ​ത്തി​ന് ഉ​റ​പ്പു​വ​രു​ത്താ​നാ​യി എ​ണ്ണ ഉ​ത്‌​പാ​ദ​ക സ്രോ​ത​സു​ക​ളെ വി​പു​ല​പ്പെ​ടു​ത്താ​ൻ ക​ഴി​ഞ്ഞ ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി ഇ​ന്ത്യ ശ്ര​മി​ച്ചു​വ​രു​ന്നു​ണ്ട്. ഇ​തി​ന്‍റെ ഫ​ല​മാ​യി ഇ​ന്ത്യ​ൻ ഊ​ർ​ജ​ക്ക​മ്പ​നി​ക​ൾ​ക്ക് ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് വ​ഴി​യ​ല്ലാ​തെ​യും രാ​ജ്യ​ത്തേ​ക്ക് ഊ​ർ​ജ വി​ത​ര​ണം സാ​ധ്യ​മാ​ക്കു​ന്ന​തി​ന് പ്ര​യാ​സ​മി​ല്ല. അ​ത്ത​രം കാ​ർ​ഗോ​ക​ൾ ഇ​പ്പോ​ഴും തു​ട​രു​ന്ന​തി​നാ​ൽ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലു​ണ്ടാ​കു​ന്ന ത​ട​സ​ങ്ങ​ൾ ല​ഘൂ​ക​രി​ക്കാ​നാ​കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ​തി​നു പി​ന്നാ​ലെ ആ​ഗോ​ള വി​പ​ണി​യി​ൽ അ​സം​സ്കൃ​ത എ​ണ്ണ​വി​ല തി​ങ്ക​ളാ​ഴ്ച 10 ശ​ത​മാ​നം ഉ​യ​ർ​ന്നു. ബ്രെ​ന്‍റ് ക്രൂ​ഡ് വി​ല വീ​പ്പ​യ്ക്ക് 82 ഡോ​ള​ർ വ​രെ​യെ​ത്തി. ഒ​റ്റ​ദി​വ​സം വീ​പ്പ​യ്ക്ക് 9.13 ഡോ​ള​ർ വ​രെ​യാ​ണ് ഉ​യ​ർ​ന്ന​ത്. പി​ന്നീ​ട് കു​റ​ഞ്ഞ് 79.42 ഡോ​ള​റാ​യി.

Tags : crude oil crisis India nothing to worry central government

Recent News

Corehub Up