x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇറാനെതിരായ ആക്രമണത്തിന് ഇന്ത്യൻ തുറമുഖങ്ങൾ ഉപയോഗിക്കുന്നുവെന്ന പ്രചാരണം തള്ളി ഇന്ത്യ


Published: March 5, 2026 12:13 PM IST | Updated: March 5, 2026 12:13 PM IST

ന്യൂഡൽഹി: ഇറാനെതിരായ ആക്രമണങ്ങൾക്കായി യുഎസ് ഇന്ത്യൻ നാവിക താവളങ്ങൾ ഉപയോഗിക്കുന്നുവെന്ന പ്രചാരണങ്ങൾ തള്ളി ഇന്ത്യ. ഇത്തരം അവകാശവാദങ്ങൾ അടിസ്ഥാനരഹിതവും വ്യാജവുമാണെന്ന് വിദേശകാര്യ മന്ത്രാലയത്തിന്‍റെ വസ്തുതാന്വേഷണ വിഭാഗം വ്യക്തമാക്കി.

ഇറാന്‍റെ ആക്രമണങ്ങളിൽ തങ്ങളുടെ തുറമുഖങ്ങളും നാവിക താവളങ്ങളും നശിപ്പിക്കപ്പെട്ടതിനാൽ യുഎസ് നേവിക്ക് ഇന്ത്യൻ തുറമുഖങ്ങളെ ആശ്രയിക്കേണ്ടി വരുന്നു എന്നായിരുന്നു മുൻ യുഎസ് ആർമി കേണൽ ഡഗ്ലസ് മാക്ഗ്രെഗർ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പരാമർശിച്ചത്.

എന്നാൽ, ഈ പ്രസ്താവന പൂർണമായും തെറ്റാണെന്നും ഇത്തരം കെട്ടിച്ചമച്ച കാര്യങ്ങൾ വിശ്വസിക്കരുതെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്കി.

കഴിഞ്ഞ ചൊവ്വാഴ്ച ഇന്ത്യൻ മഹാസമുദ്രത്തിൽ ശ്രീലങ്കൻ തീരത്തോട് ചേർന്ന് യുഎസ് അന്തർവാഹിനിയുടെ ആക്രമണത്തിൽ ഇറാന്‍റെ യുദ്ധക്കപ്പലായ ഐആർഐഎസ് ദേന മുങ്ങി 87 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇറാനെതിരെയാണ് ആക്രമണങ്ങൾക്ക് യുഎസ് നാവികസേന ഇന്ത്യയുടെ നാവികതാവളങ്ങൾ ഉപയോഗിക്കുന്നതായുള്ള പ്രചാരണങ്ങൾ വന്നത്.

Tags : India reports ports attack Iran

Recent News

Corehub Up