ന്യൂഡൽഹി: കെജിഎഫ് ഒന്നിലും രണ്ടിലും റോക്കി ഭായിയുടെ ഖാസിം ചാഛാ ആയി വേഷമിട്ട കന്നഡ സിനിമാതാരം ഹരീഷ് റായി (55) അന്തരിച്ചു.
തൈറോയിഡ് കാൻസറിനെത്തുടർന്ന് ചികിത്സയിലായിരുന്നു. 1995 ൽ പുറത്തിറങ്ങിയ ഓം എന്ന ചിത്രത്തിലെ ഹരീഷിന്റെ ഡോൺ കഥാപാത്രം നിരൂപകപ്രശംസ പിടിച്ചുപറ്റിയിരുന്നു. കൂടാതെ ബാംഗ്ലൂർ അണ്ടർവേൾഡ്, ജോഡിഹക്കി, രാജ് ബഹാദൂർ, സഞ്ജു വെഡ്സ് ഗീത, സ്വയംവര, നല്ല എന്നി ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങളിലെത്തി.
Tags : Harish Rai Kannada film star