ന്യൂഡൽഹി: ആസാമിൽ കോൺഗ്രസ് 42 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ലോക്സഭാംഗമായ പിസിസി അധ്യക്ഷൻ ഗൗരവ് ഗൊഗോയി ജോർഹട്ടിൽ ജനവിധി തേടും.
ആസാം പ്രതിപക്ഷ നേതാവ് ദേബബ്രതി സൈക്കിയ നസിരയിലാണു മത്സരിക്കുക. മുൻ പിസിസി അധ്യക്ഷൻ റിപുൻ ബോറയ്ക്ക് ബർചാല സീറ്റ് ലഭിച്ചു.
126 അംഗ ആസാം നിയമസഭയിലേക്ക് ഏപ്രിലിൽ തെരഞ്ഞെടുപ്പ് നടക്കും. ആസാമിൽ പത്തു വർഷമായി കോൺഗ്രസ് അധികാരത്തിനു പുറത്താണ്.
Tags : Gaurav Gogoi Assam Assembly election contest Lok Sabha MP Jorhat