x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മണിപ്പുർ കലാപ ആഹ്വാനം; ബിരേൻ സിംഗിന്‍റെ ശബ്ദരേഖയിൽ കൃത്രിമം നടന്നതായി ഫോറൻസിക് റിപ്പോർട്ട്


Published: November 4, 2025 02:33 AM IST | Updated: November 4, 2025 02:33 AM IST

ന്യൂ​ഡ​ൽ​ഹി: മ​ണി​പ്പു​ർ മു​ൻ മു​ഖ്യ​മ​ന്ത്രി എ​ൻ. ബി​രേ​ൻ സിം​ഗ് വം​ശീ​യ ക​ലാ​പ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്തു എ​ന്ന് തെ​ളി​യി​ക്കു​ന്ന ഫോ​ണ്‍ സം​ഭാ​ഷ​ണം ഉ​ൾ​പ്പെ​ട്ട ഓ​ഡി​യോ റി​ക്കാ​ർ​ഡിം​ഗു​ക​ളി​ൽ (ശ​ബ്ദ​രേ​ഖ) കൃ​ത്രി​മം ന​ട​ന്നി​ട്ടു​ണ്ടെ​ന്ന് നാ​ഷ​ണ​ൽ ഫോ​റ​ൻ​സി​ക് സ​യ​ൻ​സ് ല​ബോ​റ​ട്ട​റി സു​പ്രീം​കോ​ട​തി​യി​ൽ.

ഇ​ക്കാ​ര​ണ​ത്താ​ൽ ശ​ബ്ദ​താ​ര​ത​മ​ത്യം ശാ​സ്ത്രീ​യ​മാ​യി തെ​ളി​യി​ക്കാ​ൻ സാ​ധ്യ​മ​ല്ലെ​ന്നും പ​രി​ശോ​ധ​ന​യു​ടെ കൃ​ത്യ​മാ​യ ക​ണ്ടെ​ത്ത​ൽ ന​ൽ​കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കു​ന്ന റി​പ്പോ​ർ​ട്ട് എ​ൻ​എ​ഫ്എ​സ്എ​ൽ ജ​സ്റ്റീ​സു​മാ​രാ​യ സ​ഞ്ജ​യ് കു​മാ​ർ, അ​ലോ​ക് ആ​രാ​ധെ എ​ന്നി​വ​രു​ടെ ബെ​ഞ്ചി​ന് കൈ​മാ​റി. പ​രി​ശോ​ധ​ന​യ്ക്കാ​യി ല​ബോ​റ​ട്ട​റി​യി​ൽ ല​ഭി​ച്ച ഓ​ഡി​യോ റി​ക്കാ​ർ​ഡിം​ഗു​ക​ൾ യ​ഥാ​ർ​ഥ ഉ​റ​വി​ട​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​താ​യി തോ​ന്നു​ന്നി​ല്ലെ​ന്നും ശ​ബ്ദ​രേ​ഖ​യി​ൽ കൃ​ത്രി​മം ന​ട​ന്നി​ട്ടു​ണ്ടാ​കാം എ​ന്നു​മാ​ണ് ലാ​ബി​ന്‍റെ ക​ണ്ടെ​ത്ത​ൽ.

മ​ണി​പ്പു​ർ വം​ശീ​യ ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ൻ മു​ഖ്യ​മ​ന്ത്രി എ​ൻ.​ ബി​രേ​ൻ സിം​ഗി​ന്‍റേത് ആ​രോ​പി​ക്കപ്പെടുന്ന ശ​ബ്ദ​രേ​ഖ​യു​ടെ സ്വ​ത​ന്ത്ര അ​ന്വേ​ഷ​ണം കോ​ട​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ന​ട​ത്ത​ണം എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കു​ക്കി ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഫോ​ർ ഹ്യൂ​മ​ൻ റൈ​റ്റ്സ് ട്ര​സ്റ്റ് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ലാ​ണ് എ​ൻ​എ​ഫ്എ​സ്എ​ല്ലി​ന്‍റെ ക​ണ്ടെ​ത്ത​ൽ. അ​ന്തി​മ റി​പ്പോ​ർ​ട്ട് ക​ക്ഷി​ക​ൾ​ക്ക് ന​ൽ​കാ​ൻ നി​ർ​ദേ​ശി​ച്ച ബെ​ഞ്ച് ഡി​സം​ബ​ർ എ​ട്ടി​ന് വി​ഷ​യ​ത്തി​ൽ കൂ​ടു​ത​ൽ വാ​ദം കേ​ൾ​ക്കു​മെ​ന്നും വ്യ​ക്ത​മാ​ക്കി.

നേ​ര​ത്തേ സ്വ​കാ​ര്യ ലാ​ബി​ൽ പ​രി​ശോ​ധി​ച്ച ശ​ബ്ദ​രേ​ഖ 93 ശ​ത​മാ​ന​വും ശ​രി​യാ​ണെ​ന്ന് ഹ​ർ​ജി​ക്കാ​ർ​ക്കുവേ​ണ്ടി ഹാ​ജ​രാ​യ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ പ്ര​ശാ​ന്ത് ഭൂ​ഷ​ണ്‍ വാ​ദി​ച്ചു. എ​ന്നാ​ൽ, എ​ൻ​എ​ഫ്എ​സ്എ​ൽ മി​ക​ച്ച ലാ​ബ് ആ​ണെ​ന്നും അ​വ​രു​ടെ റി​പ്പോ​ർ​ട്ട് സം​ശ​യി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും ബെ​ഞ്ച് പ​റ​ഞ്ഞു.

എ​ന്നാ​ൽ സ​ർ​ക്കാ​രി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ലാ​ബ് ആ​ണെ​ന്നും ഒ​ന്ന​ര​വ​ർ​ഷം മു​ന്പ് ശ​ബ്ദ​രേ​ഖ കൈ​മാ​റി​യി​ട്ടും യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും പ്ര​ശാ​ന്ത് ഭൂ​ഷ​ണ്‍ പ​റ​ഞ്ഞു. ചോ​ദ്യം ചെ​യ്യ​പ്പെ​ടു​ന്ന ശ​ബ്ദ​രേ​ഖ ഏ​തെ​ങ്കി​ലും വി​ധ​ത്തി​ൽ പ​രി​ഷ്ക​രി​ക്കു​ക​യോ എ​ഡി​റ്റ് ചെ​യ്യു​ക​യോ ചെ​യ്തി​ട്ടു​ണ്ടോ, ത​ർ​ക്ക​ത്തി​ലു​ള്ള ഓ​ഡി​യോ ക്ലി​പ്പു​ക​ളി​ലെ ശ​ബ്ദം സാ​ന്പി​ളി​ലെ ശ​ബ്ദ​വു​മാ​യി പൊ​രു​ത്ത​പ്പെ​ടു​ന്ന​വ​യാ​ണോ, എ​ല്ലാ ക്ലി​പ്പു​ക​ളി​ലും സം​സാ​രി​ക്കു​ന്ന​ത് ഒ​രേ വ്യ​ക്തി ത​ന്നെ​യാ​ണോ എ​ന്ന് ഉ​റ​പ്പ് വ​രു​ത്തു​ക തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​ണ് ശ​ബ്ദ​രേ​ഖ ഗാ​ന്ധി​ന​ഗ​റി​ലെ നാ​ഷ​ണ​ൽ ഫോ​റ​ൻ​സി​ക് സ​യ​ൻ​സ് ല​ബോ​റ​ട്ട​റി​ക്ക് കൈ​മാ​റി​യ​ത്.

ആ​റാ​ഴ്ച​യ്ക്കു​ള്ളി​ൽ സീ​ൽ ചെ​യ്ത ക​വ​റി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​നും കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഗു​വാ​ഹ​ത്തി ഫോ​റ​ൻ​സി​ക് സ​യ​ൻ​സ് ല​ബോ​റ​ട്ട​റി​യു​ടെ മു​ൻ റി​പ്പോ​ർ​ട്ടി​ൽ ശ​ബ്ദം സിം​ഗി​ന്‍റേ​താ​ണോ എ​ന്ന് വ്യ​ക്ത​മാ​ക്കു​ന്നി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു തീ​രു​മാ​നം.

Tags : Manipur riot Biren Singh forensic report audio recording was tampered

Recent News

Corehub Up