ന്യൂഡല്‍ഹി: സംസ്ഥാനത്തെ മുഖ്യമന്ത്രി ചർച്ചകളിൽ പരിഹാസവുമായി സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. മുഖ്യമന്ത്രിയായി ആരെ തെരഞ്ഞെടുക്കും എന്നത് സംബന്ധിച്ച് യുഡിഎഫിലും കോണ്‍ഗ്രസിലും മത്സരം നടക്കുകയാണെന്ന് എം.എ. ബേബി പറഞ്ഞു.
ഡസന്‍ കണക്കിന് ആളുകളാണ് കേരളത്തില്‍ നിന്ന് ഡല്‍ഹിയിലേക്കും തിരിച്ച് കേരളത്തിലേക്കും പോകുന്നത്. ഇതുകൊണ്ട് എയര്‍ലൈനുകള്‍ക്ക് മാത്രമേ ലാഭമുണ്ടാക്കുകയുള്ളു. ജനങ്ങള്‍ക്ക് ഇത് കൊണ്ട് ഗുണമില്ലെന്നും അദ്ദേഹം പരിഹസിച്ചു.
യുഡിഎഫ് മുന്നണിക്കുള്ളിലെ ആഭ്യന്തര ഭിന്നതകള്‍ പുറത്തുവന്നിരിക്കുകയാണ്. ഐക്യജനാധിപത്യ മുന്നണിയെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ യുഡിഎഫിനെ നയിക്കുന്ന കോണ്‍ഗ്രസിന്റെ നേതൃനിരയില്‍ ഐക്യമില്ലെന്നും എം.എ.ബേബി കൂട്ടിച്ചേർത്തു.