x
ad
Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൊ​ഹാ​ർ തീ​ര​ത്തെ മി​സൈ​ൽ ആ​ക്ര​മ​ണം; അ​മേ​രി​ക്ക​യോ​ട് ന​യ​ത​ന്ത്ര പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി ഇ​ന്ത്യ


Published: June 11, 2026 04:18 AM IST | Updated: June 11, 2026 04:18 AM IST

ന്യൂ​ഡ​ൽ​ഹി: ഒ​മാ​ൻ തീ​ര​ത്ത് വാ​ണി​ജ്യ ക​പ്പ​ലി​ന് നേ​രെ ന​ട​ന്ന മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ൽ അ​മേ​രി​ക്ക​യോ​ട് ശ​ക്ത​മാ​യ ന​യ​ത​ന്ത്ര പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം. വാ​ണി​ജ്യ ക​പ്പ​ലാ​യ 'സെ​റ്റ​ബെ​ല്ലോ' ആ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്.

സൊ​ഹാ​ർ തീ​ര​ത്ത് നി​ന്ന് 20 നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ ആ​യി​രു​ന്നു ആ​ക്ര​മ​ണം. പ​ലാ​വു പ​താ​ക​യു​ള്ള ഇ​ന്ധ​ന​ടാ​ങ്ക​റി​ൽ ഉ​ണ്ടാ​യി​രു​ന്ന 28 ജീ​വ​ന​ക്കാ​രി​ൽ 24 പേ​രും ഇ​ന്ത്യ​ക്കാ​രാ​യി​രു​ന്നു. ജീ​വ​ന​ക്കാ​രി​ൽ 21 പേ​രെ ക​ണ്ടെ​ത്തി ര​ക്ഷ​പ്പെ​ടു​ത്തി​യി​രു​ന്നു.

എ​ന്നാ​ൽ മൂ​ന്ന് പേ​രെ ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി നാ​ഗ​രാ​ജ് നാ​യി​ഡു അ​മേ​രി​ക്ക​ൻ ചാ​ർ​ജ് ഡി ​അ​ഫ​യേ​ഴ്സ് ജേ​സ​ൺ മീ​ക്‌​സി​നെ വി​ളി​ച്ചു​വ​രു​ത്തി ന​യ​ത​ന്ത്ര പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

കാ​ണാ​താ​യ മൂ​ന്ന് പേ​ർ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. മേ​ഖ​ല​യി​ലെ ച​ര​ക്ക് ഗ​താ​ഗ​ത​ത്തി​ന് നേ​രെ​യു​ള്ള ആ​ക്ര​മ​ണ​ങ്ങ​ൾ തീ​ർ​ത്തും ആ​ശ​ങ്കാ​ജ​ന​ക​മാ​ണെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ വ​ക്താ​വ് ര​ൺ​ധീ​ർ ജ​യ​സ്വാ​ൾ പ്ര​തി​ക​രി​ച്ചു.

 

Tags : Missile attack oman usa diplomatic protest

Recent News

Corehub Up