ന്യൂഡൽഹി: ബിജെപിയുടെ പുതിയ ദേശീയ അധ്യക്ഷനായി നിതിൻ നബീൻ ജനുവരിയിൽ സ്ഥാനം ഏറ്റെടുക്കും. പാർലമെന്ററി ബോർഡ് യോഗം ചേർന്നാണ് നിതിൻ നബീനെ ദേശീയ അധ്യക്ഷനായി നിയമിക്കാൻ തീരുമാനിച്ചത്.
നിലവിൽ ബിഹാർ സർക്കാരിൽ പൊതുമരാമത്ത്, നഗരവികസനം വകുപ്പ് മന്ത്രിയാണ് നിതിൻ. ജെ.പി.നഡ്ഡ ദേശീയ വർക്കിംഗ് പ്രസിഡന്റായശേഷമാണ് പാർട്ടി തലപ്പത്ത് എത്തിയത്. ഇതേ രീതിയിലാണ് നിതിൻ നബീനും വരുന്നത്.
നിതിൻ നബീനെ വർക്കിംഗ് പ്രസിഡന്റായി നിയമിച്ചിരുന്നു. മുതിർന്ന ബിജെപി നേതാവ് നബീൻ കിഷോർ സിൻഹയുടെ മകനാണ് നിതിൻ നബീൻ.
Tags : NitinNaveen National President bjp