x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​ശീ​യ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് നി​തീ​ഷ് കു​മാ​ർ; ഏ​പ്രി​ൽ 10-ന് ​രാ​ജ്യ​സ​ഭാം​ഗ​മാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും; ബി​ഹാ​റി​ൽ പു​തി​യ സ​ർ​ക്കാ​ർ ഉ​ട​ൻ


Published: April 2, 2026 10:23 PM IST | Updated: April 2, 2026 10:23 PM IST

പാ​റ്റ്ന: ബി​ഹാ​ർ രാ​ഷ്ട്രീ​യ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യ ഒ​രു യു​ഗ​ത്തി​ന് അ​ന്ത്യം കു​റി​ച്ചു​കൊ​ണ്ട് മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ർ ദേ​ശീ​യ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് ചു​വ​ടു​മാ​റ്റു​ന്നു. ഏ​പ്രി​ൽ 10-ന് ​അ​ദ്ദേ​ഹം രാ​ജ്യ​സ​ഭാം​ഗ​മാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ഇ​തി​ന് പി​ന്നാ​ലെ ഏ​പ്രി​ൽ പ​കു​തി​യോ​ടെ ബീ​ഹാ​റി​ൽ പു​തി​യ എ​ൻ​ഡി​എ സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​ൽ​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്.

നി​ല​വി​ലെ രാ​ജ്യ​സ​ഭാം​ഗ​ങ്ങ​ളു​ടെ കാ​ലാ​വ​ധി ഏ​പ്രി​ൽ ഒ​മ്പ​തി​ന് അ​വ​സാ​നി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഏ​പ്രി​ൽ 10ന് ​നി​തീ​ഷ് കു​മാ​ർ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്ന​ത്. മാ​ർ​ച്ച് 16-ന് ​ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ലാ​ണ് അ​ദ്ദേ​ഹം രാ​ജ്യ​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. മാ​ർ​ച്ച് 30-ന് ​അ​ദ്ദേ​ഹം സം​സ്ഥാ​ന നി​യ​മ​നി​ർ​മ്മാ​ണ കൗ​ൺ​സി​ൽ അം​ഗ​ത്വം രാ​ജി​വെ​ച്ചി​രു​ന്നു.

രാ​ജ്യ​സ​ഭാം​ഗ​മാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത ശേ​ഷം ഏ​പ്രി​ൽ 12-ഓ​ടെ അ​ദ്ദേ​ഹം മു​ഖ്യ​മ​ന്ത്രി സ്ഥാ​നം രാ​ജി​വെ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. 20 വ​ർ​ഷ​ത്തോ​ളം ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന അ​ദ്ദേ​ഹം റി​ക്കാ​ർ​ഡ് നേ​ട്ടാ​മാ​യ പ​ത്താം ത​വ​ണ​യാ​ണ് ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്.

നി​തീ​ഷ് കു​മാ​ർ മാ​റു​ന്ന​തോ​ടെ ബി​ജെ​പി​യി​ൽ നി​ന്നു​ള്ള ഒ​രാ​ൾ ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി​യാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. ബി​ജെ​പി​ക്ക് സ്വ​ന്ത​മാ​യി മു​ഖ്യ​മ​ന്ത്രി​യു​ണ്ടാ​കു​ന്ന ആ​ദ്യ​ത്തെ അ​വ​സ​ര​മാ​യി​രി​ക്കും ഇ​ത്. ഏ​പ്രി​ൽ 13ന് ​എ​ൻ​ഡി​എ എം​എ​ൽ​എ​മാ​രു​ടെ യോ​ഗം ചേ​ർ​ന്ന് പു​തി​യ നേ​താ​വി​നെ തീ​രു​മാ​നി​ച്ചേ​ക്കും.

Tags : Nitish Kumar Latest News

Recent News

Corehub Up