x
ad
Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉദ്ധവ് വിളിച്ച യോഗത്തിനെത്തിയത് മൂന്ന് എംപിമാർ മാത്രം; വിമതരെ അയോഗ്യരാക്കാൻ നീക്കം


Published: June 18, 2026 02:44 PM IST | Updated: June 18, 2026 02:44 PM IST

ന്യൂഡൽഹി: ശിവസേന ഉദ്ധവ് താക്കറെ വിഭാഗം വിളിച്ച പാർലമെന്‍ററി പാർട്ടി യോഗത്തിന് എത്തിയത് ഒമ്പത് എംപിമാരിൽ മൂന്ന് പേർ മാത്രം. എല്ലാ എംപിമാരും യോഗത്തിൽ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് വിപ്പ് പുറപ്പെടുവിച്ചിരുന്നു.

അരവിന്ദ് സാവന്ത്, അനിൽ ദേശായ്, രാജാഭാവു വാജെ എന്നിവരാണ് യോഗത്തിനെത്തിയത്. പാർട്ടിയിലെ ഏക രാജ്യസഭാ എംപിയായ സഞ്ജയ് റാവുത്തും യോഗത്തിൽ പങ്കെടുത്തു. പങ്കെടുക്കാതിരുന്ന ആറ് എംപിമാരെ അയോഗ്യരാക്കാനുള്ള നീക്കങ്ങളും ശിവസേന ആരംഭിച്ചിട്ടുണ്ട്.

യോഗത്തിൽ പങ്കെടുക്കാത്ത എംപിമാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചെന്നും ഹാജരാകാത്തതിനുള്ള കാരണം ചോദിച്ച് എല്ലാവർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടെന്നും അനിൽ ദേശായ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Tags : uddhav thackeray Shiv Sena (UBT) disqualify MP

Recent News

Corehub Up