x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ൽ ച​ത്ത തേ​ൾ; നൂ​റി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം

വെബ് ഡെസ്ക്
Published: July 23, 2026 02:22 PM IST | Updated: July 23, 2026 02:22 PM IST

ചികിത്സയിൽ കഴിയുന്ന കുട്ടികൾ

പ​റ്റ്ന: ബി​ഹാ​റി​ലെ സു​പൗ​ൾ ജി​ല്ല​യി​ലു​ള്ള സ​ർ​ക്കാ​ർ സ്കൂ​ളി​ൽ ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ച്ച​തി​നെ തു​ട​ർ​ന്ന് നൂ​റി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം. വി​ത​ര​ണം ചെ​യ്ത ഉ​രു​ള​ക്കി​ഴ​ങ്ങും ക​ട​ല​യും ചേ​ർ​ത്ത ക​റി​യി​ൽ ച​ത്ത തേ​ളി​നെ ക​ണ്ടെ​ത്തി​യ​താ​യി വി​ദ്യാ​ർ​ഥി​ക​ൾ ആ​രോ​പി​ച്ചു.

ബു​ധ​നാ​ഴ്ച സ്കൂ​ളി​ൽ ന​ൽ​കി​യ ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ച്ച കു​ട്ടി​ക​ൾ​ക്ക് തൊ​ണ്ട​യി​ൽ പു​ക​ച്ചി​ലും വ​യ​റു​വേ​ദ​ന​യും ഛർ​ദി​യും ത​ല​ക​റ​ക്ക​വും അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ സ്കൂ​ൾ അ​ധി​കൃ​ത​രും അ​ധ്യാ​പ​ക​രും ചേ​ർ​ന്ന് കു​ട്ടി​ക​ളെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.

പ്ര​ഥ​മ​ശു​ശ്രൂ​ഷ ന​ൽ​കി​യ ശേ​ഷം നി​ല​വി​ൽ ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന എ​ല്ലാ കു​ട്ടി​ക​ളു​ടെ​യും ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് ഡോ​ക്ട​ർ​മാ​ർ സ്ഥി​രീ​ക​രി​ച്ചു. സം​ഭ​വ​ത്തി​ൽ ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags : Deepika BreakingNews Students

Recent News

Corehub Up