x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​എ​യു​ടെ കൊ​ല​പാ​ത​കം "മ​മ​ത​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​തി​ലെ പ​ക": സു​വേ​ന്ദു അ​ധി​കാ​രി


Published: May 11, 2026 01:00 PM IST | Updated: May 11, 2026 01:00 PM IST

കോ​ൽ​ക്ക​ത്ത: ത​ന്‍റെ പി​എ​യു​ടെ കൊ​ല​പാ​ത​കം ആ​സൂ​ത്രി​ത​മാ​ണെ​ന്ന് പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി സു​വേ​ന്ദു അ​ധി​കാ​രി. ഭ​വാ​നി​പൂ​ർ മ​ണ്ഡ​ല​ത്തി​ൽ മ​മ​ത ബാ​ന​ർ​ജി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​തി​ന്‍റെ പ്ര​തി​കാ​ര​മാ​ണ് ഈ ​കൊ​ല​പാ​ത​ക​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

"ഞാ​ൻ മ​മ​ത ബാ​ന​ർ​ജി​യെ തോ​ൽ​പ്പി​ച്ച​തി​നാ​ലാ​ണ് എ​ന്‍റെ സ​ഹാ​യി​യെ അ​വ​ർ കൊ​ല​പ്പെ​ടു​ത്തി​യ​ത്. ക​ഴി​ഞ്ഞ 15 വ​ർ​ഷ​മാ​യി ബം​ഗാ​ളി​ൽ നി​ല​നി​ൽ​ക്കു​ന്ന 'മ​ഹാ ജം​ഗി​ൾ രാ​ജി​ന്‍റെ' തെ​ളി​വാ​ണി​ത്." - സു​വേ​ന്ദു അ​ധി​കാ​രി പ​റ​ഞ്ഞു.

ച​ന്ദ്ര​നാ​ഥ് ര​ഥി​ന്റെ കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ ഗു​ണ്ടാ​യി​സ​മാ​ണെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ മാ​താ​വ് ഹ​സി​റാ​ണി ര​ഥും ആ​രോ​പി​ച്ചു. പ്ര​തി​ക​ളെ ഇ​ന്ന് ബം​ഗാ​ളി​ലെ ബ​രാ​സ​ത്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Tags : Suvendu Adhikari Latest News West Bengal

Recent News

Corehub Up