x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സോ​ണി​യ ഗാ​ന്ധി​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ‌


Published: March 26, 2026 01:18 AM IST | Updated: March 26, 2026 01:18 AM IST

ന്യൂ​ഡ​ല്‍​ഹി: ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ൽ തു​ട​രു​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് സോ​ണി​യ ഗാ​ന്ധി​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ. ഡ​ൽ​ഹി​യി​ലെ സ​ര്‍ ഗം​ഗാ​റാം ആ​ശു​പ​ത്രി​യി​ലാ​ണ് സോ​ണി​യ ഗാ​ന്ധി ചി​കി​ത്സ​യി​ലു​ള്ള​ത്.

ഡോ​ക്ട​ര്‍​മാ​രു​ടെ പ്ര​ത്യേ​ക സം​ഘം ആ​രോ​ഗ്യ​നി​ല സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്നും ആ​ന്‍റി​ബ​യോ​ട്ടി​ക്കു​ക​ൾ ന​ൽ​കു​ന്നു​ണ്ടെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. വ​യ​റി​ലും മൂ​ത്ര​നാ​ള​ത്തി​ലും ഉ​ണ്ടാ​യ അ​ണു​ബാ​ധ​യെ​ത്തു​ട​ര്‍​ന്നാ​ണ് വി​ദ​ഗ്ധ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​ണ് ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ര്‍​ന്ന് സോ​ണി​യ ഗാ​ന്ധി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ശ്വാ​സ​ത​ട​സ​ത്തെ തു​ട​ര്‍​ന്ന് ഇ​ക്ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലും സോ​ണി​യ ഗാ​ന്ധി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.

Tags : Sonia Gandhi congress delhi rahul gandhi

Recent News

Corehub Up