ന്യൂഡൽഹി: കാറ്റ്-എ ക്വാളിഫൈഡ് ഫ്ലൈയിംഗ് ഇൻസ്ട്രക്ടർ (QFI) യോഗ്യത നേടുന്ന ആദ്യ വനിതാ ഓഫീസറായി വ്യോമസേനയിലെ സ്ക്വാഡ്രൻ ലീഡർ സാന്യ.
ഇന്ത്യൻ വ്യോമസേനയ്ക്ക് ഇത് അഭിമാനകരമായ ഒരു നാഴികക്കല്ലാണെന്നും, രാജ്യത്തുടനീളമുള്ള ഭാവി വൈമാനികർക്ക് ഇതൊരു വലിയ പ്രചോദനമാണെന്നും ഐഎഎഫ് എക്സിൽ കുറിച്ചു. ഇന്ത്യൻ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ.പി. സിംഗ്, സാന്യയെ ആദരിക്കുന്ന ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്.
"സ്ക്വാഡ്രൻ ലീഡർ സാന്യ ഏറ്റവും പ്രശസ്തമായ "കാറ്റ്-എ' ക്വാളിഫൈഡ് ഫ്ലൈയിംഗ് ഇൻസ്ട്രക്ടർ യോഗ്യത നേടുന്ന ആദ്യ വനിതാ ഓഫീസറായി ചരിത്രനേട്ടം കുറിച്ചിരിക്കുന്നു. അവരുടെ ഈ നേട്ടം കഠിനാധ്വാനത്തിന്റെയും നിരന്തരമായ പ്രയാണത്തിന്റെയും പ്രതീകമാണ്. ഇന്ത്യൻ വ്യോമസേനയ്ക്ക് ഇത് അഭിമാനകരമായ ഒരു നാഴികക്കല്ലാണ്, ഒപ്പം രാജ്യത്തുടനീളമുള്ള ഭാവി വൈമാനികർക്ക് വലിയൊരു പ്രചോദനവുമാണ്.'-ഇന്ത്യൻ എയർഫോഴ്സ് എക്സിൽ കുറിച്ചു.
Tags : Squadron Leader Saanya IAF Woman Cat-A Flying Instructor