x
ad
Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർത്തുമെന്ന് തമിഴ്‌നാട്, ബജറ്റിൽ പ്രഖ്യാപനം; ആശങ്കയിൽ കേരളം

വെബ് ഡെസ്ക്
Published: August 5, 2026 01:34 PM IST | Updated: August 5, 2026 01:36 PM IST

പ്രതീകാത്മക ചിത്രം

ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തുമെന്ന പ്രഖ്യാപനവുമായി തമിഴ്നാട് സർക്കാർ. സംസ്ഥാന ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി എൻ. മരിയ വിൽസൺ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ ജലനിരപ്പ് വർധിപ്പിക്കുന്നതിനൊപ്പം കാവേരി നദിയിൽ നിന്ന് തമിഴ്‌നാടിന് അർഹതപ്പെട്ട ജലവിഹിതം നേടിയെടുക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ധനമന്ത്രി ബജറ്റവതരണ പ്രസംഗത്തിൽ എടുത്തുപറഞ്ഞു.

അണക്കെട്ടിലെ ജലനിരപ്പ് 142 അടിയാക്കി ഉയർത്താൻ സുപ്രീം കോടതി നേരത്തെ തമിഴ്‌നാടിന് അനുമതി നൽകിയിരുന്നെങ്കിലും, കേരളത്തിന്‍റെ കടുത്ത ആശങ്കകളും സുരക്ഷാപ്രശ്നങ്ങളും മുൻനിർത്തി നിലവിൽ ജലനിരപ്പ് 136 അടിയായി പരിമിതപ്പെടുത്തി നിർത്തുകയായിരുന്നു.

എന്നാൽ ബജറ്റിലെ പുതിയ ഔദ്യോഗിക പ്രഖ്യാപനത്തോടെ, ജലനിരപ്പ് ഉയർത്താനുള്ള നടപടികളുമായി തമിഴ്‌നാട് സർക്കാർ മുന്നോട്ടു പോകുമെന്ന ശക്തമായ സൂചനയാണ് പുറത്തുവരുന്നത്.

Tags : TamilNadu Mullaperiyar Water Kerala  Deepika  DeepikaNewspaper  BreakingNews  CurrentAffairs

Recent News

Corehub Up