x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‘ശ​സ്ത്ര​ക്രി​യ വേ​ണ്ട സ്ഥാ​ന​ത്ത് ബാ​ൻ​ഡ് എ​യ്ഡ് ഒ​ട്ടി​ക്ക​ൽ’: പു​തി​യ ബി​ല്ലി​നെ​തി​രെ രാ​ഹു​ൽ ഗാ​ന്ധി; സ​ഭ​യി​ൽ സം​സാ​രി​ക്കാ​ൻ അ​നു​വ​ദി​ച്ചി​ല്ലെ​ന്നും ആ​രോ​പ​ണം

ഓൺലൈൻ ഡെസ്ക്
Published: July 29, 2026 08:41 PM IST | Updated: July 29, 2026 08:43 PM IST

രാഹുൽ ഗാന്ധി ഡൽഹിയിൽ നടത്തിയ പത്രസമ്മേളനത്തിനിടെ

ന്യൂ​ഡ​ൽ​ഹി: ലോ​ക്‌​സ​ഭ പാ​സാ​ക്കി​യ പൊ​തു​പ​രീ​ക്ഷാ ത​ട്ടി​പ്പ് വി​രു​ദ്ധ ഭേ​ദ​ഗ​തി ബി​ല്ലി​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. "ശ​സ്ത്ര​ക്രി​യ ആ​വ​ശ്യ​മാ​യ സ്ഥാ​ന​ത്ത് വെ​റു​മൊ​രു ബാ​ൻ​ഡ് എ​യ്ഡ് ഒ​ട്ടി​ക്കു​ന്ന​ത് പോ​ലെ​യാ​ണ്" ഈ ​ബി​ല്ലെ​ന്നും, പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​ക​ളു​ടെ യ​ഥാ​ർ​ഥ കാ​ര​ണ​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ഇ​തി​ന് ക​ഴി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നി​ല​വി​ലു​ള്ള നി​യ​മ​പ്ര​കാ​രം പോ​ലും ആ​രും ശി​ക്ഷി​ക്ക​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നി​രി​ക്കെ ക​ർ​ശ​ന ശി​ക്ഷ ഉ​റ​പ്പു​ന​ൽ​കു​ന്നു എ​ന്ന് പ​റ​യു​ന്ന പു​തി​യ നി​യ​മം ച​ർ​ച്ച ചെ​യ്യാ​ൻ പോ​ലും യോ​ഗ്യ​മ​ല്ലെ​ന്ന് അ​ദ്ദേ​ഹം തു​റ​ന്ന​ടി​ച്ചു. 

ഡ​ൽ​ഹി​യി​ൽ സ​മ​രം ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നേ​രെ​യു​ണ്ടാ​യ പോ​ലീ​സ് ന​ട​പ​ടി​യി​ൽ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യ്ക്കെ​തി​രെ രാ​ഹു​ൽ ഗാ​ന്ധി വീ​ണ്ടും ആ​ഞ്ഞ​ടി​ച്ചു. പെ​ല്ല​റ്റ് തോ​ക്കു​ക​ളും ഇ​ല​ക്ട്രി​ക് ലാ​ത്തി​ക​ളും ഉ​പ​യോ​ഗി​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട​ത് അ​മി​ത് ഷാ​യാ​ണെ​ന്നും, അ​ത​ല്ലെ​ങ്കി​ൽ ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന​ത് എ​ന്താ​ണെ​ന്ന് അ​റി​യാ​ത്ത അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​പ്രാ​പ്തി​യാ​ണെ​ന്നും പ​റ​ഞ്ഞ രാ​ഹു​ൽ, ര​ണ്ട് സാ​ഹ​ച​ര്യ​ത്തി​ലാ​യാ​ലും അ​മി​ത് ഷാ ​പ​ദ​വി​യി​ൽ നി​ന്ന് രാ​ജി​വെ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.

ലോ​ക്‌​സ​ഭ​യി​ൽ അ​മി​ത് ഷാ​യെ​ക്കു​റി​ച്ച് സം​സാ​രി​ച്ച​തി​ന്‍റെ പേ​രി​ൽ പ്ര​തി​പ​ക്ഷ നേ​താ​വാ​യ ത​ന്നെ സം​സാ​രി​ക്കാ​ൻ അ​നു​വ​ദി​ച്ചി​ല്ലെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി ആ​രോ​പി​ച്ചു. മാ​പ്പ് പ​റ​ഞ്ഞാ​ൽ സം​സാ​രി​ക്കാ​ൻ അ​നു​വ​ദി​ക്കാ​മെ​ന്ന് ഉ​റ​പ്പ് ല​ഭി​ച്ചി​രു​ന്നു​വെ​ന്നും, എ​ന്നാ​ൽ ബി​ജെ​പി​യോ​ടോ ആ​ർ​എ​സ്എ​സി​നോ​ടോ ഒ​രി​ക്ക​ലും മാ​പ്പ് പ​റ​യി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. പേ​ടി കാ​ര​ണ​മാ​ണ് അ​മി​ത് ഷാ ​ലോ​ക്‌​സ​ഭ​യി​ലേ​ക്ക് വ​രാ​ത്ത​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. സ​മ​രം ചെ​യ്ത വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കെ​തി​രെ എ​ഫ്ഐ​ആ​ർ ഇ​ട്ട് കേ​സെ​ടു​ക്കു​ന്ന​തി​ൽ രാ​ഹു​ൽ ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി.

 

Tags : RahulGandhi AntiPaperLeakBill LatestNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up