x
ad
Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ശ്ചി​മ​ബം​ഗാ​ളി​ല്‍ പ​ര​സ്യ​പ്ര​ചാ​ര​ണം ഇ​ന്ന് അ​വ​സാ​നി​ക്കും


Published: April 27, 2026 07:57 AM IST | Updated: April 27, 2026 07:57 AM IST

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മ​ബം​ഗാ​ളി​ല്‍ ര​ണ്ടാം​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള പ​ര​സ്യ​പ്ര​ചാ​ര​ണം ഇ​ന്ന് അ​വ​സാ​നി​ക്കും. ബു​ധ​നാ​ഴ്ച​യാ​ണ് പ​ശ്ചി​മ​ബം​ഗാ​ളി​ല്‍ അ​വ​സാ​ന​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ്. 142 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കാ​ണ് ര​ണ്ടാം​ഘ​ട്ടം തെ​ര​ഞ്ഞെ​ടു​പ്പ്.

ര​ണ്ടാം​ഘ​ട്ട​ത്തി​ൽ തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ ശ​ക്തി കേ​ന്ദ്ര​ങ്ങ​ളാ​യ മ​ണ്ഡ​ല​ങ്ങ​ളാ​ണ് വി​ധി​യെ​ഴു​തു​ന്ന​ത്. അ​തേ​സ​മ​യം സം​സ്ഥാ​ന​ത്തു​ണ്ടാ​യ അ​ക്ര​മ​സം​ഭ​വ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന മ​ണ്ഡ​ല​ങ്ങ​ളി​ല്‍ അ​തീ​വ സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ള്‍​ക്കി​ടെ സം​സ്ഥാ​ന​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി നാ​ട​ൻ ബോം​ബു​ക​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു. പോ​ലീ​സും കേ​ന്ദ്ര സേ​ന​യും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ബോം​ബു​ക​ള്‍ ക​ണ്ടെ​ത്തി​യ​ത്.

Tags : West Bengal tmc bjp assembly elections

Recent News

Corehub Up