ബംഗളൂരു: കർണാടക മന്ത്രിസഭ പുനഃസംഘടിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന 30 കോൺഗ്രസ് എംഎൽഎമാർ ഡൽഹിയിലെത്തി. ഹൈക്കമാൻഡിനെ നേരിൽ കണ്ട് ആവശ്യങ്ങൾ ബോധിപ്പിക്കാനാണ് ഇവരുടെ നീക്കം.
അശോക് പത്തൻ, എസ്.എൻ.നാരായണസ്വാമി, കെ. ശദാക്ഷരി, എ.ആർ. കൃഷ്ണമൂർത്തി, പുട്ടരംഗ ഷെട്ടി, ബേലൂർ ഗോപാൽ കൃഷ്ണ തുടങ്ങിയ എംഎൽഎമാരാണ് ഡൽഹിയിൽ എത്തിയത്. സംഘടനാ വിഷയങ്ങളും മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് കേന്ദ്ര നേതൃത്വവുമായി ചർച്ചനടത്തണമെന്നാണ് ഇവരുടെ ആവശ്യം.
മന്ത്രിസഭയിൽ വലിയ തോതിലുള്ള അഴിച്ചുപണി വേണമെന്നും പുതിയ മന്ത്രിമാരെ നിയമിക്കണമെന്നും വിമതർ വ്യക്തമാക്കി. രണ്ട് വർഷത്തിനുള്ളിൽ മന്ത്രിസഭയിൽ മാറ്റമുണ്ടാകുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ നേരത്തെ സൂചന നൽകിയിരുന്നെങ്കിലും മൂന്ന് വർഷത്തോളമായിട്ടും തീരുമാനമായിട്ടില്ലെന്ന് എംഎൽഎമാർ ചൂണ്ടിക്കാട്ടി.
മൂന്നും നാലും തവണ മന്ത്രിസ്ഥാനം ലഭിച്ചവർക്ക് വീണ്ടും അവസരം നൽകുന്നതിന് പകരം പുതിയ ആളുകൾക്ക് അവസരം നൽകണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. കൂട്ടുത്തരവാദിത്തം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് അശോക് പത്തൻ എംഎൽഎ പറഞ്ഞു.
Tags : congress congress mla karnataka delhi