കോൽക്കത്ത: ബംഗാളിൽ 226 സീറ്റ് നേടി തൃണമൂൽ കോൺഗ്രസ് അധികാരം നിലനിർത്തുമെന്ന് മുഖ്യമന്ത്രി മമത ബാനർജി.
എക്സിറ്റ് പോൾ പ്രവചനങ്ങളെ മമത തള്ളി. തൃണമൂൽ കോൺഗ്രസ് പ്രവർത്തകരുടെ ആത്മവീര്യം കെടുത്താൻ ബിജെപിയുടെ നിർദേശപ്രകാരമാണ് എക്സിറ്റ്പോൾ സംപ്രേഷണം ചെയ്തതെന്ന് മമത ആരോപിച്ചു.
ഞങ്ങൾ 226 സീറ്റിലേറെ നേടും. 230 കടക്കാനും സാധ്യതയുണ്ട്. ജനവിധിയിൽ പൂർണ ആത്മവിശ്വാസമുണ്ട്-മമത പറഞ്ഞു. അമിത് ഷായുടെ നിർദേശപ്രകാരം കേന്ദ്രസേന ബിജെപിയുടെ ഏജന്റുമാരായാണ് പ്രവർത്തിച്ചതെന്നു മമത കുറ്റപ്പെടുത്തി.
Tags : Trinamool win Mamata Bengal Election