x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്വി​ഷ ശ​ർ​മ​യു​ടെ മ​ര​ണം; പ്ര​ധാ​ന​സാ​ക്ഷി​യെ ആ​ക്ര​മി​ച്ച് സ​മ​ർ​ഥ് സിം​ഗി​ന്‍റെ സു​ഹൃ​ത്തു​ക്ക​ൾ


Published: June 2, 2026 12:17 PM IST | Updated: June 2, 2026 12:17 PM IST

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ ട്വി​ഷ ശ​ർ​മ​യു​ടെ മ​ര​ണ​ത്തി​ലെ പ്ര​ധാ​ന​സാ​ക്ഷി​യെ ആ​ക്ര​മി​ച്ച് കേ​സി​ലെ പ്ര​തി​യും ട്വി​ഷ​യു​ടെ ഭ​ർ​ത്താ​വു​മാ​യ സ​മ​ർ​ഥ് സിം​ഗി​ന്‍റെ സു​ഹൃ​ത്തു​ക്ക​ൾ. നീ​ര​ജ് ദു​ബെ എ​ന്ന​യാ​ൾ​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്.

സ​മ​ർ​ഥ് സിം​ഗി​ന്‍റെ വീ​ടി​ന് സ​മീ​പം സ​ലൂ​ൺ ന​ട​ത്തു​ന്ന​യാ​ളാ​ണ് നീ​ര​ജ് ദു​ബെ. സ​മ​ർ​ഥ് സിം​ഗി​ന്‍റെ സു​ഹൃ​ത്തു​ക്ക​ൾ ത​ന്നെ ആ​ക്ര​മി​ച്ചു​വെ​ന്നും സാ​ക്ഷി പ​റ​യു​ന്ന​തി​ൽ നി​ന്നും പി​ന്മാ​റ​ണ​മെ​ന്ന് ത​ന്നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്നും നീ​ര​ജ് വ്യ​ക്ത​മാ​ക്കി.

സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ നീ​ര​ജ് ദു​ബെ ക​ത്താ​റ ഹി​ൽ​സ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി ന​ൽ​കി. അ​ക്ര​മി​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് പോ​ലീ​സ് ഉ​റ​പ്പ് ന​ൽ​കി. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ആ​ക്ര​മി​ക​ളെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്.

ഏ​പ്രി​ൽ 12 നാ​ണ് ട്വി​ഷ ശ​ർ​മ​യെ ഭ​ർ​തൃ​വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് ട്വി​ഷ​യു​ടെ ഭ​ർ​ത്താ​വ് സ​മ​ർ​ഥ് സിം​ഗി​നും ഭ​ർ​തൃ​മാ​താ​വ് ഗി​രി​ബാ​ല സിം​ഗി​നു​മെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.

Tags : Twisha Sharma Case Attack Husband

Recent News

Corehub Up